തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട മുട്ടയ്ക്കാട് ചിറയിൽ ഗീതുവിന്റെ രക്ഷിതാക്കളായ ആനന്ദൻ ചെട്ട്യാരും ഭാര്യ ഗീതയും കുട്ടിയുടെ ഫോട്ടോയുമായി
തിരുവനന്തപുരം: കോവളം ആഴാകുളം ചിറയില്‍ 14 വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസിന്റെ ക്രൂരപീഡനത്തിന് ഇരയായ രക്ഷിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
മകളെ നഷ്ടപ്പെടുകയും ഒപ്പം കടുത്ത നീതി നിഷേധം നേരിടുകയും ചെയ്ത കുടുംബത്തിന് കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. കാന്‍സര്‍ രോഗിയായ അമ്മയുടേയും പൊലീസിന്റെ കൊടിയ മര്‍ദ്ദനത്തെ തുടര്‍ന് ശാരീരിക അവശതകള്‍ നേരിടുന്ന അച്ഛന്റേയും ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
നിരന്തരമായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ച് സമൂഹത്തിനു മുന്നില്‍ ഒറ്റപ്പെടുത്തിയാണ് ഈ പാവങ്ങളെക്കൊണ്ട് പൊലീസ് കുറ്റം സമ്മതിപ്പിച്ചത്. സമാനതകളില്ലാത്ത പീഡനമാണ് കഴിഞ്ഞ ഒരു വര്‍ഷം ഈ കുടുംബം നേരിട്ടത്. സഹോദരന്റെ മകനെ പ്രതിയാക്കുമെന്ന് പോലീസ് ഭീക്ഷണിപ്പെടുത്തിയപ്പോള്‍ കുറ്റം ഏറ്റെടുക്കാന്‍ ഗീതയും ഭര്‍ത്താവ് ആനന്ദന്‍ ചെട്ടിയാരും തയ്യാറായി. സാമ്പത്തികമായും സാമൂഹികമായും വിഷമ സ്ഥിതി അനുഭവിക്കുന്ന രണ്ട് മുതിര്‍ന്ന പൗരന്‍മാരോടാണ് നീതി നിര്‍വഹണത്തിന് ചുമതലപ്പെട്ടവര്‍ ഈ കൊടും ക്രൂരത കാട്ടിയത്.
കോവളം ആഴാംകുളം ചിറയില്‍ രക്ഷിതാക്കളെ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്തെഴുതിയത്. ഇത്തരം സംഭവങ്ങളില്‍ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ വന്നില്ലെങ്കില്‍ അത് പൊലീസ് സേനയുടെ വ്യാപക ക്രിമിനല്‍വത്ക്കരണത്തിലേക്ക് നയിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Content Highlights: kovalam girl murder case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..