ശ്രീക്കുട്ടി (ഫയൽ ചിത്രം)
കോട്ടൂര്‍ ( തിരുവനന്തപുരം): ആന പുനരധിവാസ കേന്ദ്രമായ കോട്ടരില് കുട്ടിയാന ചരിഞ്ഞു. ഒന്നര വയസുള്ള ശ്രീക്കുട്ടിയാണ് ചരിഞ്ഞത്. ഒരുവര്‍ഷം മുമ്പ് തെന്മല ഭാഗത്തെ വനമേഖലയില്‍ വെച്ച് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട ഈ കുട്ടിയാന ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റില്‍ പാറയിടുക്കില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് കോട്ടൂരില്‍ എത്തിക്കുകയായിരുന്നു. നടക്കാന്‍ പ്രയാസമുണ്ടായിരുന്നെങ്കിലും ആനക്കുട്ടി പിന്നീട് സുഖപ്പെട്ടു. കോട്ടൂരിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് കുട്ടിയാനയെ അതിന്റെ തള്ളയാനയുടെ സമീപത്തേക്ക് എത്തിക്കാന്‍ പലതവണ ശ്രമിച്ചിരുന്നുവെങ്കിലും അതൊന്നും ഫലിച്ചില്ല. കുട്ടിയാനയെ സ്വീകരിക്കാന്‍ മറ്റ് ആനക്കൂട്ടങ്ങള്‍ തയ്യാറായിരുന്നില്ല.
ഇതിനെ തുടര്‍ന്നാണ് കോട്ടൂരേക്ക് കൊണ്ടുവരുന്നതും ശ്രീക്കുട്ടിയെന്ന് പേരിടുന്നതും. മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടതുമൂലമുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ കുട്ടിയാനയ്ക്കുണ്ടായിരുന്നു. വെറ്റിറനറി ഡോക്ടര്‍മാരുടെ പരിചരണത്തെ തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടിരുന്നുവെങ്കിലും ഇന്നലെ ഉച്ചയോടെ പനി ബാധിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ ചരിഞ്ഞ നിലയില്‍ കാണപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണം വ്യക്തമാവു. ആനയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും സൂചന ഉണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..