കൊച്ചി: വൈദികന്‍ പ്രതിയായ പീഡനക്കേസില്‍ വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുന്ന വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം. സിസ്റ്ററുടെ പ്രായം പരിഗണിച്ചാണ് കോടതി നടപടി. കേസിലെ എട്ടാം പ്രതിയാണ് സിസ്റ്റര്‍ ഒഫീലിയ (78). വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് പോലീസും അറിയിച്ചു.
ശിശുവിനെ എത്തിച്ച കാര്യം ശിശുക്ഷേമസമിതിയെ അറിയിച്ചില്ലെന്ന കുറ്റമാണ് സിസ്റ്റര്‍ ഒഫീലിയയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുട്ടിയെ ഏറ്റെടുത്താല്‍ 24 മണിക്കൂറിനകം ശിശുക്ഷേമസമിതിക്ക് വിവരം നല്കണമെന്നാണ് നിയമം. എന്നാല്‍ നവജാത ശിശുവിനെ ലഭിച്ച വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം സിസ്റ്റര്‍ ഡോ. ബെറ്റി ജോസിനെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍നിന്നും ഫോണ്‍ വഴി അറിയിച്ചിരുന്നു. എന്നാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ റൂള്‍ 18 പ്രകാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്ഥാപനത്തിലെത്തി തുടര്‍നടപടികള്‍ സ്വീകരിക്കാതെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നാണ് ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ നിലപാട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..