പൃഥ്വിരാജിന്റെ സെറ്റില്‍ ജോജുവിനെതിരെ മുദ്രാവാക്യവുമായെത്തി; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ തമ്മിലടി


കെ.ബി ശ്രീധരന്‍| മാതൃഭൂമി ന്യൂസ്

കാഞ്ഞിരപ്പള്ളിയിൽ സിനിമ ഷൂട്ടിങ് സൈറ്റിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷമുണ്ടായപ്പോൾ

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ വന്‍ തമ്മിലടി. ഷൂട്ടിങ്ങിനിടെ വഴിതടയുന്നു എന്നാരോപിച്ചാണ് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താനെത്തിയത്. ഇതിനിടെ മറ്റൊരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിരോധിക്കാനായി എത്തിയതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രതിഷേധിക്കാനായി പൊന്‍കുന്നത്ത് നിന്നെത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞത് കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള യൂത്ത്‌കോണ്‍ഗ്രസുകാരാണ്.

കൊച്ചിയിലെ വിവാദമായ വഴിതടയല്‍ സമരത്തിന്റെ തുടര്‍ച്ചയായാണ് ഇവിടെയും സമരമുണ്ടായത്. കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജ് നായകനായ 'കടുവ' സിനിമയുടെ ഷൂട്ടിങ്ങിനായി റോഡ് തടസ്സപ്പെടുത്തുന്നു എന്നാരോപിച്ചാണ് പൊന്‍കുന്നം ഭാഗത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ജോജു ജോര്‍ജിനെതിരായ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

ജോജു ജോര്‍ജ് ഈ സിനിമയില്‍ അഭിനയിക്കുന്നില്ല. പക്ഷെ റോഡ് റോഡ് തടസ്സപ്പെടുത്തുന്ന സിനിമാ ഷൂട്ടിങ്ങുകള്‍ തടയും എന്നുള്ള യൂത്ത് കോണ്‍ഗ്രസ് നിലപാടിന്റെ ഭാഗമായായിരുന്നു മാര്‍ച്ച്. എന്നാല്‍ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറച്ച് ദിവസങ്ങളായി സിനിമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം എന്ന നിലയില്‍ പ്രദേശത്ത് ഉണ്ടായിരുന്നു. ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ഷൂട്ടിങ്ങിനോട് സഹകരിക്കുന്നുണ്ടായിരുന്നു.

പൊന്‍കുന്നത്ത് നിന്നുള്ള പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇത് ഉന്തുംതള്ളിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചു. പിന്നീട് പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഷൂട്ടിങ് റോഡ് തടസ്സപ്പെടുത്തുന്നു എന്ന തെറ്റിദ്ധാരണയിലാണ് പ്രവര്‍ത്തകരെത്തിയതെന്നും സംഘര്‍ഷമുണ്ടായില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

Content Highlights: Kottayam Youth Congress march turns violent

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented