വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് പ്രത്യക്ഷപ്പെട്ട ഫ്ലെക്സ്, യൂത്ത് കോൺഗ്രസ് പരിപാടിയുടെ ഫ്ലെക്സ് | Photo: Mathrubhumi News/ Screen Grab
കോട്ടയം: ഈരാറ്റുപേട്ടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലെക്സ് ബോര്‍ഡുകള്‍. കെ.പി.സി.സി. വിചാര്‍ വിഭാഗിന്റെ പേരിലാണ് ഫ്ലെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലയില്‍ നടത്താനിരുന്ന പരിപാടിയില്‍നിന്ന് വി.ഡി. സതീശന്റെ ചിത്രം നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സതീശനെ പിന്തുണച്ചുകൊണ്ട് ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നത്.
യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിനാണ് ശശി തരൂര്‍ പങ്കെടുക്കുന്ന പരിപാടി. 'വര്‍ഗീയ ഫാസിസത്തിനെതിരെ ഇന്നിന്റെ കാവലാളാകുവാന്‍' എന്ന മുദ്രാവാക്യമുയര്‍ത്തി മഹാസമ്മേളനം എന്ന പേരിലാണ് പരിപാടി. ഈ പരിപാടിയുടെ പ്രചാരണത്തിനായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഫെയ്സ്ബുക്കില്‍ ആദ്യം പങ്കുവെച്ച പോസ്റ്ററില്‍ വി.ഡി. സതീശന്റെ ചിത്രമുണ്ടായിരുന്നില്ല. ഇത് വിവാദമായതോടെ രണ്ടാമത് ഇറക്കിയ പോസ്റ്ററില്‍ വി.ഡി. സതീശന്റെ ചിത്രമുള്പ്പെടുത്തിയിരുന്നു.
വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്ന് എഴുതിയ ഫ്ലെക്സ് ബോര്‍ഡുകളാണ് ഈരാറ്റുപേട്ടയുടെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നത്. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല. വിഷയം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് മറുപടി. കെ.പി.സി.സി. വിചാര്‍ വിഭാഗ് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഫ്ലെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്.
Content Highlights: kottayam vd satheeshan flex boards kpcc vichar vibhag youth congress shashi tharoor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..