പാത ഇരട്ടിപ്പിക്കല്‍: കോട്ടയം വഴി ജനശതാബ്ദിയും പരശുറാമും വേണാടും ഓടില്ല; 20 സര്‍വീസുകള്‍ റദ്ദാക്കി


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ഏറ്റുമാനൂര്‍-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള തീവണ്ടികള്‍ റദ്ദാക്കി. ചില വണ്ടികള്‍ ആലപ്പുഴ വഴി ഓടും ഈ മാസം 28 വരെയാണ് നിയന്ത്രണം. പരശുറാം എക്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി അടക്കമുള്ള വണ്ടികളാണ് റദ്ദാക്കിയത്.

മംഗളൂരു-നാഗര്‍കോവില്‍ പരശുറാം (16649) 20 മുതല്‍ 28 വരെ ഉണ്ടാകില്ല. നാഗര്‍കോവില്‍-മംഗളൂരു പരശുറാം (16650) 21 മുതല്‍ 29 വരെയാണ് റദ്ദാക്കിയത്. രാവിലെ 4.50-ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി (12081) 21, 23, 24, 26, 27, 28 (ആറുദിവസം) തീയതികളിലും തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (12082) 22, 23, 25, 26, 27 (അഞ്ചുദിവസം) തീയതികളിലും ഓടില്ല.

സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230) 23 മുതല്‍ 27 വരെ തൃശ്ശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. 11 മുതല്‍ 20 വരെ ഈ വണ്ടി ആലപ്പുഴവഴിയാണ്. തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് (17229) 24 മുതല്‍ 28 വരെ തൃശ്ശൂരില്‍നിന്ന് സര്‍വീസ് തുടങ്ങും. 21, 22 തീയതികളില്‍ ഈ വണ്ടി ആലപ്പുഴ വഴി ഓടും. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (12625) 12 മുതല്‍ 21 വരെയും 24 മുതല്‍ 28 വരെയും ആലപ്പുഴ വഴി സര്‍വീസ് നടത്തും.

വേണാട് എക്സ്പ്രസ് (16301) 24, 25, 26, 27, 28 (അഞ്ച് ദിവസം) ദിവസങ്ങളില്‍ ഓടില്ല. ഉച്ചയ്ക്ക് 2.35-ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെട്ട് രാത്രി 10.35-ന് തിരുവനന്തപുരത്ത് എത്തുന്ന വണ്ടിയാണിത്. രാവിലെ 5.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.20-ന് ഷൊര്‍ണൂര്‍ എത്തുന്ന വേണാടും (16302) റദ്ദാക്കി.

റദ്ദാക്കിയ തീവണ്ടി, നമ്പര്‍, തീയതി

  • ചെന്നൈ-തിരുവനന്തപുരം 12623, മേയ് 23 മുതല്‍ 27 വരെ
  • തിരുവനന്തപുരം-ചെന്നൈ 12624, 24 മുതല്‍ 28 വരെ
  • ബെംഗളൂരു-കന്യാകുമാരി 16526, 23 മുതല്‍ 27 വരെ
  • കന്യാകുമാരി-ബെംഗളൂരു 16525, 24 മുതല്‍ 28 വരെ
  • മംഗളൂരു-നാഗര്‍കോവില്‍ പരശുറാം 16649, 20 മുതല്‍ 28 വരെ
  • നാഗര്‍കോവില്‍-മംഗളൂരു പരശുറാം, 16650, 21 മുതല്‍ 29 വരെ
  • കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി 12081, 21, 23, 24, 26, 27, 28
  • തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി 12082, 22, 23, 25, 26, 27
  • തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, 16302, 24 മുതല്‍ 28 വരെ
  • ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട്, 16301, 24 മുതല്‍ 28 വരെ
  • പുനലൂര്‍-ഗുരുവായൂര്‍, 16327, 21 മുതല്‍ 28 വരെ
  • ഗുരുവായൂര്‍-പുനലൂര്‍, 16328, 21 മുതല്‍ 28 വരെ
  • എറണാകുളം ജങ്ഷന്‍-ആലപ്പുഴ 06449, 21 മുതല്‍ 28 വരെ
  • ആലപ്പുഴ-എറണാകുളം, 06452, 21 മുതല്‍ 28 വരെ
  • കൊല്ലം-എറണാകുളം ജങ്ഷന്‍ മെമു, 06444, 22 മുതല്‍ 28 വരെ
  • എറണാകുളം-കൊല്ലം മെമു, 06443, 22 മുതല്‍ 28 വരെ
  • എറണാകുളം ജങ്ഷന്‍-കായംകുളം, 06451, 25 മുതല്‍ 28 വരെ
  • കായംകുളം-എറണാകുളം 06450, 25 മുതല്‍ 28 വരെ
  • തിരുനല്‍വേലി-പാലക്കാട് പാലരുവി, 16791, മേയ് 27
  • പാലക്കാട്-തിരുനല്‍വേലി പാലരുവി, 16792 മേയ് 28
  • കോട്ടയം-കൊല്ലം, 06341, മേയ് 29 വരെ

Content Highlights: Kottayam track doubling: many train services to be cancelled for work

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented