നഗരത്തിൽ വെള്ളം കയറിയ നിലയിൽ
കോട്ടയം: കോട്ടയത്ത് ശക്തമായ മഴയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. മീനച്ചിലാർ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നു. മീനച്ചിലാറ്റിൽ ചേരിപ്പാട്, തീക്കോയി എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനില കടന്നു. പാലാ ടൗണിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറിയനിലയിലാണ്.
ജില്ലയിൽ അഞ്ചിടത്ത് ഉരുൾപൊട്ടി. മൂന്നിലവ് പഞ്ചായത്തിൽ കടപുഴ, ഇരുമാപ്ര, കവനശേരി, വെള്ളറ, മങ്കൊമ്പ്, കൂട്ടിക്കൽ പഞ്ചായത്തിൽ കാവാലി, മൂപ്പൻമല എന്നിവിടങ്ങളിലുമാണ് ഉരുൾപൊട്ടിയത്. ബിഷപ്പ് ഹൗസിന് മുൻ ഭാഗത്താണ് വെള്ളം കയറി. കൊട്ടാരമറ്റവും വെള്ളത്തിനടിയിലായി.
വെള്ളം കയറുന്ന വ്യാപാര സ്ഥാപനങ്ങളിലെ സാധന സാമഗ്രികൾ വ്യാപാരികൾ ഇന്നലെ തന്നെ മാറ്റിയിരുന്നു. പാലായിലെ പ്രധാന ടൗൺ ഭാഗത്ത് ഇതുവരെ വെള്ളം കയറാത്തത് ആശ്വാസം നൽകുന്നുണ്ട്.
മഴ; കൺട്രോൾ റൂം നമ്പരുകൾ
ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017.
• താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശ്ശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.
• കെ.എസ്.ഇ.ബി. കൺട്രോൾ റൂമുകൾ
• ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ കെ.എസ്.ഇ.ബി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. കെ.എസ്.ഇ.ബി. കൺട്രോൾ റൂം നമ്പരുകൾ: 9496008062, 9496018398, 9496018400.
അതിശക്തമായ മഴയുടെയും മുന്നറിയിപ്പുകളുടെയും സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ ഉത്തരവായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..