ഒടുവില്‍ ഭാഗ്യദേവത തുണച്ചു; നിര്‍മല്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം 70 ലക്ഷം സോമനെ തേടിയെത്തി


തുണ്ടിയിൽ സോമൻ കുടുംബാംഗങ്ങളോടൊപ്പം

മുണ്ടക്കയം: നല്ല തുകയുടെ ഭാഗ്യക്കുറി അടിക്കുന്നതുവരെ ലോട്ടറി എടുക്കുന്നത് തുടരാന്‍ നിശ്ചയിച്ച സോമനെ ഭാഗ്യദേവത ഒടുവില്‍ തുണച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 70 ലക്ഷം രൂപയാണ് മുണ്ടക്കയം വരിക്കാനി തുണ്ടിയില്‍ സോമന് ലഭിച്ചത്.

എന്നെങ്കിലും ലോട്ടറിയടിക്കുമെന്ന ഉത്തമവിശ്വാസത്തില്‍ മുടങ്ങാതെ ലോട്ടറി എടുത്തിരുന്നെന്ന് കോണ്‍ട്രാക്ടര്‍കൂടിയായ സോമന്‍ പറഞ്ഞു. മുമ്പ് പലതവണ ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു.പനക്കച്ചിറ സ്വദേശി ദീപുവിന്റെ പക്കല്‍നിന്നാണ് സോമന്‍ ലോട്ടറി വാങ്ങിയത്.

മുണ്ടക്കയത്തെ അനീഷിന്റെ പി.കെ.എസ്. ലക്കിസെന്ററില്‍നിന്നാണ് ദീപു ലോട്ടറി കൊണ്ടുവന്ന് വില്‍ക്കുന്നത്. വെള്ളിയാഴ്ച ശേഷിച്ച ടിക്കറ്റുകളും സോമന്‍ വാങ്ങിയിരുന്നു.സോമന്‍ വേങ്ങക്കുന്നിലായിരുന്നു താമസിച്ചിരുന്നത്. വരിക്കാനിയില്‍ പുതിയ വീട് നിര്‍മിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കയറിത്താമസിച്ചത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ ഭാഗ്യക്കുറിയും അടിച്ചു.ഭാര്യ: സാലി. മക്കള്‍: സന്ദീപ്, സച്ചിന്‍.

Content Highlights: kottayam native soman wins kerala government nirmal lottery first prize

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 24, 2023

Most Commented