പ്രതീകാത്മകചിത്രം
കോട്ടയം: മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. മുണ്ടക്കയം സ്വദേശികളായ സുനില്‍ (40), രമേശ് (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
സുനിലിന്റെ സഹോദരീ ഭര്‍ത്താവാണ് രമേശ്. വസ്തുവില്‍പ്പനയ്ക്ക് ഭൂമി അളക്കുന്നതിനായി പുരയിടത്തിന്റെ പുറകില്‍ നില്‍ക്കുന്ന സമയത്താണ് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോട്ടയം ജില്ലയില്‍ ഇടവിട്ട് ശക്തമായ വേനല്‍ മഴ ലഭിക്കുന്നുണ്ട്. ബുധനാഴ്ചയും സമാനരീതിയില്‍ മുണ്ടക്കയം ഭാഗത്ത് കനത്ത മഴയുണ്ടായിരുന്നു.
Content Highlights: kottayam mundakkayam thunder lightning two death
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..