കോട്ടയത്തെ സദാചാര ആക്രമണം: മുടി മുറിച്ച് കോളേജ് വിദ്യാര്‍ഥികളുടെ പ്രതിഷേധം


സദാചാര ആക്രമണത്തിൽ സിഎംഎസ് കോളേജ് വിദ്യാർഥികൾ മുടിമുറിച്ച് പ്രതിഷേധിക്കുന്നു |ഫോട്ടോ:അഭിലാഷ്

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ രാത്രി പെണ്‍കുട്ടിയ്ക്കും സുഹൃത്തിനും നേരെ സദാചാരഗുണ്ടകളുടെ ആക്രമണം ഉണ്ടായതില്‍ സി.എം.എസ്. കോളേജ് വിദ്യാര്‍ഥികള്‍ മുടി മുറിച്ച് പ്രതിഷേധിച്ചു. കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധച്ചങ്ങലയും തീര്‍ത്തു. കോളേജ് അധികൃതരും വിദ്യാര്‍ഥികളുടെ പ്രതിഷേധത്തോട് അനുകൂല സമീപനമാണ്‌ സ്വീകരിച്ചത്.

തിങ്കളാഴ്ച രാത്രി 10.30-നാണ് തിരക്കേറിയ തിരുനക്കരയില്‍ അക്ഷരനഗരിയെ ലജ്ജിപ്പിച്ച സംഭവമുണ്ടായത്. സദാചാര ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും സുഹൃത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരത്തിനേറ്റ പരിക്കിനേക്കാള്‍ വലുത് ഈ മാനസിക നൊമ്പരമാണെന്ന് ആശുപത്രിയില്‍വെച്ച് പെണ്‍കുട്ടി പറഞ്ഞിരുന്നു.

സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. താഴത്തങ്ങാടി സ്വദേശികളായ ഷബീര്‍, മുഹമ്മദ് അസ്ലം, അനസ് അഷ്‌കര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റുചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

നടുറോഡില്‍ വലിച്ചിഴച്ചും വയറ്റത്ത് ചവിട്ടിയും ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ അലറിവിളിച്ചുള്ള പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഒട്ടേറെപ്പേര്‍ ഓടിക്കൂടിയിരുന്നു.എന്നാല്‍, ഒരാള്‍പോലും പ്രതികരിച്ചിരുന്നില്ല.

സഹപാഠി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഹോസ്റ്റലില്‍നിന്ന് വസ്ത്രം എടുത്തുകൊടുക്കാന്‍ പോയതായിരുന്നു ഇരുവരും. തിരുനക്കരയില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ മൂന്നുപേര്‍ കാറില്‍വന്നു. പെണ്‍കുട്ടിയെ രൂക്ഷമായി നോക്കി അശ്ലീലപരാമര്‍ശം നടത്തി. മോശമായ ആംഗ്യവും കാണിച്ചു. ഒപ്പമുള്ള ആണ്‍കുട്ടി ഇതിനെ ചോദ്യംചെയ്തു. ആക്രമണം ഉണ്ടാകുമെന്ന് തോന്നിയതോടെ ഇരുവരും കടയില്‍നിന്ന് ഇറങ്ങി.

ഹോസ്റ്റലില്‍ച്ചെന്ന് വസ്ത്രം എടുത്ത് മടങ്ങുമ്പോള്‍ തിരുനക്കരയില്‍ കേരള ബാങ്കിന് സമീപത്ത് അക്രമികള്‍ ഇവര്‍ സഞ്ചരിച്ച ബൈക്കിനുകുറുകെ കാര്‍ നിര്‍ത്തി തടഞ്ഞു. ഇരുവരെയും ബൈക്കില്‍നിന്ന് വലിച്ചിറക്കി. ''നിങ്ങളെ നോക്കി നടക്കുകയായിരുന്നു'' എന്ന് ആക്രോശിച്ചായിരുന്നു മര്‍ദനം. ആണ്‍കുട്ടിയെ തലയ്ക്കുപിന്നില്‍ അടിച്ചുവീഴ്ത്തി. പെണ്‍കുട്ടിയെ വയറ്റില്‍ ചവിട്ടിവീഴ്ത്തി. മുടിക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചു.

പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഒട്ടേറെപ്പേര്‍ ഓടിവന്നെങ്കിലും ആരും അക്രമികളെ തടഞ്ഞില്ല. ഇരുവരെയും കാണാഞ്ഞ് സുഹൃത്തുക്കള്‍ ഇവരുടെ ഫോണില്‍ വിളിച്ചപ്പോള്‍ നിലവിളിയാണ് കേട്ടത്. ഇതോടെ കൂട്ടുകാര്‍ പാഞ്ഞെത്തി. ഇതിനകം പട്രോള്‍ പോലീസ് സംഘമെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Content Highlights: kottayam moral police attack: students of cms college cut their hair in protest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


03:08

തകരുമോ അദാനി സാമ്രാജ്യം?; വിപണിയെ പിടിച്ചുകുലുക്കി ഹിന്‍ഡെന്‍ബെര്‍ഗ്‌

Jan 28, 2023

Most Commented