കോണത്താറ്റ് പാലം പൊളിച്ചു; അരക്കിലോമീറ്റര്‍ നടന്ന് ബസ് പിടിക്കണം, ദുരിതം ആറു മാസത്തേയ്ക്ക്


കുമരകത്ത് ആറ്റാമംഗലം പള്ളിക്ക് മുന്നില്‍നിന്ന് പുതിയകാവ് ക്ഷേത്രത്തിന് സമീപംവരെയുള്ള ദൂരം നടന്നുതീര്‍ക്കുകയാണ് ജനം. കോട്ടയത്തുനിന്ന് വൈക്കം, ചേര്‍ത്തല ഭാഗങ്ങളിലേക്ക് പോകേണ്ടവരും തിരികെ കോട്ടയത്തിന് വരുന്നവരും കുറഞ്ഞത് ആറുമാസമെങ്കിലും ഈ ദുരിതം നേരിടണം.

കോണത്താറ്റ് താത്കാലിക പാലത്തിലൂടെ നടന്നുപോകുന്നവർ. പശ്ചാത്തലത്തിൽ പഴയ പാലം പൊളിക്കുന്നത് കാണാം | ഫോട്ടോ : മാതൃഭൂമി

കുമരകം: ഒരിടത്ത് ബസിറങ്ങി അരക്കിലോമീറ്റര്‍ നടന്നാല്‍ രണ്ടാമത്തെ ബസ് പിടിക്കാം. കുമരകത്ത് ആറ്റാമംഗലം പള്ളിക്ക് മുന്നില്‍നിന്ന് പുതിയകാവ് ക്ഷേത്രത്തിന് സമീപംവരെയുള്ള ദൂരം നടന്നുതീര്‍ക്കുകയാണ് ജനം. ഇടയ്ക്കുള്ള കോണത്താറ്റ് പാലം പുനര്‍നിര്‍മിക്കാനായി പൊളിച്ചതോടെയാണിത്. കോട്ടയത്തുനിന്ന് വൈക്കം, ചേര്‍ത്തല ഭാഗങ്ങളിലേക്ക് പോകേണ്ടവരും തിരികെ കോട്ടയത്തിന് വരുന്നവരും കുറഞ്ഞത് ആറുമാസമെങ്കിലും ഈ ദുരിതം നേരിടണം.

നടപ്പെന്തിന്• കോണത്താറ്റ് പാലം പൊളിച്ചതിന് പകരമായി തോട്ടില്‍ താത്കാലിക പാലം നിര്‍മിച്ചിട്ടുണ്ട്. പക്ഷേ, അതിലൂടെ വലിയ വാഹനങ്ങള്‍ പോകില്ല. യാത്രാബസുകള്‍ ഇതോെട യാത്ര പാതിയാക്കി ചുരുക്കി. കോട്ടയത്തുനിന്ന് വരുന്ന ബസുകള്‍ ആറ്റാമംഗലം പള്ളിക്ക് മുന്‍പിലെ താത്കാലിക സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിക്കും.

• ചേര്‍ത്തല, വൈക്കം എന്നിവിടങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ പുതിയകാവ് അമ്പലത്തിനുമുന്‍പിലും. ഇരുഭാഗത്തേക്കുമുള്ള യാത്രികര്‍ അടുത്ത സ്റ്റാന്‍ഡിലേക്ക് നടന്നുപോകണം.

സിഗ്‌നല്‍വെച്ചു... പക്ഷേ, ഗുണമില്ല

• ഇരുഭാഗത്തും താത്കാലികമായി സിഗ്‌നല്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, അത് പ്രവര്‍ത്തിക്കുന്നില്ല.

• പള്ളിഭാഗത്ത് താത്കാലിക പാലത്തില്‍നിന്ന് 200 മീറ്ററോളം അകലെയാണ് സിഗ്‌നല്‍. മറുഭാഗത്ത് പാലത്തില്‍നിന്ന് 400 മീറ്ററോളം അകലെയും.

• ഇരുവശത്തും പോലീസ് വാക്കിടോക്കി വഴി അറിയിപ്പു നല്‍കിയാണ് ചെറുവാഹനങ്ങള്‍ കടത്തിവിടുന്നത്.

നടപ്പില്‍പെടും

• അമ്പലം ഭാഗത്ത് ഗുരുമന്ദിരം-ഗവ. ആശുപത്രി റോഡിലൂടെയാണ് വാഹനങ്ങള്‍ പ്രധാനപാതയിലേക്ക് കടക്കുന്നത്. ഇതിന് തീരെ വീതികുറവാണ്. ആളുകള്‍ വാഹനങ്ങള്‍ക്കിടയിലൂടെ കഷ്ടിച്ച് ഞെരുങ്ങിയാണ് കടന്നുപോകുന്നത്. പൊടിശല്യവും മഴയത്ത് ചെളിയും ശല്യമാണ്.

അറിയാം

• വൈക്കം, ചേര്‍ത്തല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കോട്ടയം, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് പോകാന്‍ തലയാഴം, കല്ലറ, പ്രാവട്ടം, പനമ്പാലംവഴി സഞ്ചരിക്കാം.

• ആംബുലന്‍സ്, അഗ്‌നിരക്ഷാസേന വാഹനങ്ങള്‍ താത്കാലിക പാലംവഴി വിടും.

• സ്‌കൂള്‍കുട്ടികള്‍ക്കായി ചെറിയ വാഹനം ഉപയോഗിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.

ബസ് തിരിക്കാന്‍ ഇടംപോരാ

അമ്പലംഭാഗത്ത് ബസുകള്‍ തിരിക്കാന്‍ ഇടം പോരാ. സ്റ്റാന്‍ഡിനുള്ള താത്കാലിക ഇടം ശരിയാക്കണം. ആംബുലന്‍സുകള്‍ പോലും കുരുങ്ങിക്കിടക്കുന്ന നിലയുണ്ട്.

-ജോര്‍ജുകുട്ടി, മാടത്തേല്‍, ജോര്‍ജുകുട്ടി മഠത്തില്‍

വല്ലാത്ത പ്രയാസമായിപ്പോയി

കുമരകത്ത് മകളുടെ വീട്ടിലേക്ക് വന്നതാണ്. ഞങ്ങള്‍ താമസിക്കുന്നത് കാവാലത്താണ്. കോട്ടയം വന്നിട്ട് കുമരകത്തേക്ക് വന്നപ്പോള്‍ ബസ് പള്ളിവരെ മാത്രമേയുള്ളൂ. നടക്കാന്‍ പ്രയാസം. പ്രായമുള്ളവര്‍ വെയിലത്ത് എങ്ങനെ ഇത്രദൂരം നടക്കും.

കുഞ്ഞുമണി, സുകുമാരന്‍.

വന്‍കുരുക്ക്

കാലത്തും വൈകീട്ടും ഇരുഭാഗത്തും വലിയ കുരുക്കാണ്.

സിഗ്‌നല്‍ ശരിയാക്കണം. പാലംപണി വേഗം തീര്‍ക്കണം.

-ഭാസ്‌കരന്‍, കളപ്പുരമറ്റം, കുമരകം.

Content Highlights: kumarakom konathatt bridge, demolished for reconstruction


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented