കുടിശ്ശികയുടെ പേരില്‍ ഇറക്കിവിടരുതെന്ന് സര്‍ക്കാര്‍ നയം; കൂട്ടിക്കലില്‍ ജപ്തിയുമായി കേരള ബാങ്ക്‌


കെ.ആർ.പ്രഹ്ലാദൻ

2021-ലെ ഉരുൾ ഇവരുടെ പുരയിടത്തെയും ബാധിച്ചു

Photo: screengrab

കോട്ടയം: വായ്പാ കുടിശ്ശികയുടെ പേരിൽ വീടുകളിൽനിന്ന് ഇറക്കിവിടരുതെന്ന സർക്കാർ നയത്തിന് വിരുദ്ധമായി കേരള ബാങ്ക് ജപ്തിനടപടികളുമായി മുന്നോട്ട്. ഏറ്റവും ഒടുവിൽ, കോട്ടയം ജില്ലയിൽ ഉരുൾപൊട്ടിയ കൂട്ടിക്കൽ പ്രദേശത്തെ കുടുംബത്തിന്റെ ഏറ്റെടുത്ത ഭൂമി വിൽപ്പനയ്ക്കുവെച്ച് കേരളബാങ്ക് അറിയിപ്പ് നൽകി. കൂട്ടിക്കൽ ഏന്തയാർ പരുവക്കാട്ടിൽ പി.പി.ദാമോദരനും ജീവിതപങ്കാളി വിജയമ്മയും ചേർന്ന് 2013-ലെടുത്ത 10 ലക്ഷം രൂപ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് 10 സെന്റ് ഭൂമി ബാങ്ക് ഏറ്റെടുത്തത്.

കർഷകത്തൊഴിലാളിയായ ദാമോദരന് ഹൃദ്രോഗം വന്നതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. 2021-ലെ ഉരുൾ ഇവരുടെ പുരയിടത്തെയും ബാധിച്ചു. ലക്ഷം രൂപ ഇവർ അടച്ചിരുന്നു. ബാക്കി അടുത്ത കാലത്ത് ഒറ്റത്തവണത്തീർപ്പിന് ശ്രമിച്ചു. ബാങ്ക് സമ്മതിക്കുകയും ചെയ്തെന്ന് വിജയമ്മ പറഞ്ഞു. ഭൂമിവിറ്റ് തുക അടയ്ക്കാനുള്ള ശ്രമത്തിനിടെ ബാങ്ക് പിൻമാറി. കുടിശ്ശിക 18 ലക്ഷം രൂപയായതിനാൽ പറ്റില്ലെന്നായിരുന്നു അറിയിപ്പ്. അതിനുശേഷം ഭൂമി ബാങ്ക് ഏറ്റെടുത്തു. ഇപ്പോൾ 28-ന് വിൽക്കുമെന്ന് നോട്ടീസും നൽകിയിരിക്കുകയാണ്. എന്നാൽ, ഇടപാടുകാരൻ ബാങ്കുമായി സഹകരിച്ചില്ലെന്നാണ് കേരളബാങ്ക് പറയുന്നത്.ഇളവില്ലാക്കാലം

നിഷ്‌ക്രിയ ആസ്തികൾ കുറയ്ക്കുന്നതിനായി കിട്ടാക്കടം ഒഴിവാക്കാനുള്ള നിർദേശം കേരളബാങ്കിലുണ്ട്. 2021-ൽ കേരളബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 5466.54 കോടിയായിരുന്നു. കോവിഡ്, പ്രളയം എന്നിവ കാരണം തിരിച്ചടവ് വ്യാപകമായി മുടങ്ങിയത് ഇത് വർധിപ്പിച്ചു. ഇത് കുറയ്ക്കാനാണ് ബാങ്ക് നടപടികളിലേക്ക് പോകുന്നത്. സർക്കാർ തീരുമാനം ജപ്തിക്ക് എതിരാണെങ്കിലും റിസർവ് ബാങ്ക് മാർഗനിർദേശം പാലിക്കണമെന്നാണ് കേരളബാങ്ക് പറയുന്നത്.

Content Highlights: kottayam kerala bank confiscation against goverment policy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented