കടിച്ച നായയെ കിണറ്റിലെറിഞ്ഞു; രക്ഷിക്കാനിറങ്ങിയ ആൾക്കും കടിയേറ്റു


കഴിഞ്ഞദിവസം മറ്റൊരാളെയും ഇതേ നായ കടിച്ചിരുന്നു

പ്രതീകാത്മകചിത്രം| Photo: Mathrubhumi

കറുകച്ചാൽ: അയൽവാസിയുടെ വളർത്തുനായയുടെ കടിയേറ്റ ദേഷ്യത്തിൽ 54-കാരൻ നായയെ കിണറ്റിലെറിഞ്ഞു. നായയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ആൾക്കും കടിയേറ്റു. നായയുടെ കടിയേറ്റ മൈലാടി തെങ്ങുംകാലായിൽ രാജൻ (54) കൃഷ്ണവിലാസത്തിൽ രതീഷ് (35) എന്നിവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സതേടി.

തിങ്കളാഴ്ച രാവിലെ ആറരയോടെ മൈലാടിയിലായിരുന്നു സംഭവം. മേസ്തിരിപ്പണിക്കാരനായ രാജൻ രാവിലെ കടയിലേക്ക് പോകുമ്പോഴാണ് അയൽവാസിയുടെ നായ കുരച്ചുകൊണ്ട് ഓടിയെത്തിയത്. നായയെ ഓടിക്കാൻ ശ്രമിക്കുമ്പോൾ പെട്ടെന്ന് കൈയ്യിൽ കടിക്കുകയായിരുന്നു. കൈയ്യിൽ കടിച്ചുതൂങ്ങി കിടന്ന നായയെ രാജൻ പെട്ടെന്ന് സമീപത്തെ കിണറ്റിലെറിഞ്ഞു.നായയെ രക്ഷിക്കാനായി 12.30-ഓടെ കിണറ്റിലിറങ്ങിയ രതീഷിനെയും നായ കടിച്ചു. കിണറ്റിൽനിന്നും കരയ്ക്കെടുത്ത നായയെ കെട്ടിയിട്ടു. കഴിഞ്ഞദിവസം മറ്റൊരാളെയും ഇതേ നായ കടിച്ചിരുന്നു.

Content Highlights: kottayam karukachal neighbor dog bite thrown to well man tried to escape also got bite


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented