കോട്ടയം: കണമല ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടി. മൂന്ന് വീടുകളില്‍ വെള്ളം കയറി. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് വിവരം. 

സിപിഎം സമ്മേളനം നടക്കുന്നതിന്റെ സമീപത്തുകൂടിയാണ് ഉരുള്‍പൊട്ടിയൊഴുകിയത്. വെള്ളം വരുന്ന ശബ്ദം കേട്ട് ആളുകള്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. 

ശബരിമല വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് എയ്ഞ്ചല്‍ വാലി. വനത്തിനുള്ളിലാണ് ഉരുള്‍ പൊട്ടിയത് എന്നാണ് സൂചനകള്‍. സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫിന്റെ സംഘം തിരിച്ചിട്ടുണ്ട്. 

കോട്ടയം ജില്ലയില്‍ ഇന്ന് വ്യാപകമായ മഴ തുടരുകയാണ്. ദുരന്തസാധ്യത കണക്കിലെടുത്തി പല സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. 

Content Highlights: Kottayam Kanamala Angel Valley Landslide