വികസന രേഖയെച്ചൊല്ലി പാര്‍ട്ടി യോഗത്തില്‍ തര്‍ക്കം; പഞ്ചായത്ത് പ്രസിഡന്റ് കുഴഞ്ഞുവീണു, ഗുരുതരനിലയില്‍


അബോധാവസ്ഥയിലായ ജോയി കല്ലുപുരയെ ആശുപത്രിയിൽ എത്തിക്കുന്നത് വൈകിയതായും ആരോപണമുണ്ട്

പ്രതീകാത്മക ചിത്രം

കടപ്ലാമറ്റം: കേരള കോൺഗ്രസ് (എം.) മണ്ഡലം കമ്മിറ്റിയിലെ വാക്കേറ്റത്തിനിടെ കുഴഞ്ഞുവീണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഗുരുതരാവസ്ഥയിൽ. കെ.എം. മാണിയുടെ വിശ്വസ്തനായിരുന്ന കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര (78)ആണ് കുഴഞ്ഞുവീണത്. ഇദ്ദേഹം 72 മണിക്കൂർ നിരീക്ഷണത്തിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

കടപ്ലാമറ്റം കവലയിൽ ഒന്നാംനിലയിലെ വാടക കെട്ടിടത്തിലാണ് കേരള കോൺഗ്രസ് എം. മണ്ഡലം കമ്മിറ്റി ഓഫീസ്. തിങ്കളാഴ്ച വൈകീട്ടാണ് മണ്ഡലം കമ്മിറ്റി ചേർന്നത്. അജണ്ട അനുസരിച്ചുള്ള ചർച്ചകളെല്ലാം പൂർത്തിയായി കഴിഞ്ഞ് പഞ്ചായത്തിന്റെ വികസനരേഖ മണ്ഡലം കമ്മിറ്റിയിൽ പഞ്ചായത്ത് പ്രസിഡന്റ് വിതരണംചെയ്തു.ഇതിൽ ചില വികസന പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ജോയി കല്ലുപുരയുടെ എതിർവിഭാഗം വിമർശിച്ചു. ഇത് വാക്കേറ്റത്തിനും കൈയാങ്കളിയുടെ വക്കിലേക്കും എത്തി. ജോയി കല്ലുപുരയെ ആക്രമിക്കും എന്ന ഘട്ടം എത്തിയപ്പോൾ യോഗത്തിൽ പങ്കെടുത്തവരിൽ ചിലർ ഇടപെട്ട് ശാന്തമാക്കി.

ജോയി കല്ലുപുര ഇരുന്ന കസേരയുടെ മുന്നിലും ഒരു കസേര കിടന്നിരുന്നു. ഈ കസേരയിൽ പിടിച്ച് ഇരിക്കുകയായിരുന്നു കല്ലുപുര. പെട്ടെന്ന് മുന്നിലെ കസേര തെന്നിച്ച് നിലത്തേക്ക് വീഴുകയായിരുന്നു. നെറ്റിയിൽ മുറിവേറ്റ് രക്തം വാർന്നു. അബോധാവസ്ഥയിലായ ജോയി കല്ലുപുരയെ ആശുപത്രിയിൽ എത്തിക്കുന്നത് വൈകിയതായും ആരോപണമുണ്ട്.

ഒരു പഞ്ചായത്തംഗത്തിന്റെ ഭർത്താവും മറ്റൊരാളും ചേർന്നാണ് ഒന്നാംനിലയിൽനിന്ന് താഴേക്ക് ഇറക്കിയത്. മറ്റാരുംതന്നെ ഇവരെ സഹായിക്കാൻ തയ്യാറായില്ലെന്ന് പറയുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ ഡിസംബറിൽ സ്ഥാനം രാജിവെക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന് മുന്നോടിയായിട്ടാണ് വികസന രേഖ തയ്യാറാക്കിയത്.

പോലീസിനെ സമീപിക്കും

രക്തസമ്മർദ്ദം ഉയർന്നതോടെയുണ്ടായ ഹൃദയാഘാതമാണ് വീഴ്ചയ്ക്ക് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞതായി ജോയി കല്ലുപുരയുടെ ഭാര്യ ലീസമ്മ ജോയി പറഞ്ഞു. എത്രയും വേഗം പോലീസിനെ സമീപിക്കും. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് കമ്മിറ്റികൾ ചേർന്നു. മൂന്നിലും ഒറ്റതിരിഞ്ഞ് അക്രമിക്കുകയായിരുന്നു ലക്ഷ്യം. പാർട്ടിക്കാർ മാനസികമായി വളരെയധികം തളർത്തിയിരുന്നു. പാർട്ടി നേതാക്കളായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ എം.പി., മന്ത്രി റോഷി അഗസ്റ്റിൻ, ലോപ്പസ് മാത്യു തുടങ്ങിയവർ എത്തിയിരുന്നു. അവരോട് ഞങ്ങളുടെ പരാതി അറിയിച്ചു. വീണയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാകാതിരുന്നവരിൽ ചിലർ ആശുപത്രിയിൽ സന്ദർശിക്കാൻ വന്നു. അവരോട് ഞാനും മോളും കാര്യം തിരക്കിയെന്നും ലീസമ്മ ജോയി പറഞ്ഞു.

Content Highlights: kottayam jose k mani vikasana rekha kadaplamattam kerala congress joy kallupura


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented