-
തിരുവനന്തപുരം: സംസ്ഥാനത്തെ റെഡ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെഡ് സോണില്‍ നേരത്തെതന്നെ ഉള്‍പ്പെട്ടിരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകളില്‍ തല്‍സ്ഥിതി തുടരും. എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ടുചെയ്ത കോട്ടയം, ഇടുക്കി ജില്ലകളെക്കൂടി പുതുതായി റെഡ് സോണില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍ പഞ്ചായത്തുകളെ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിക്കും. കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍, അയര്‍കുന്നം. തലയോലപ്പറമ്പ് പഞ്ചായത്തുകളെയും ഹോട്ട് സ്‌പോട്ടുകളില്‍ ഉല്‍പ്പെടുത്തും. നിലവില്‍ കൊറോണ വൈറസ് ബാധിച്ച് ആരും ചികിത്സയില്‍ ഇല്ലാത്തത് തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, വയനാട് ജില്ലകളിലാണെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ട് സ്‌പോട്ടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കും. അതിര്‍ത്തി ജില്ലകളില്‍ പരിശോധന കര്‍ശനമാക്കും. കാട്ടിലെ ഊടുവഴികളിലൂടെ നടന്ന് കേരളത്തിലേക്ക് വരുന്നവരെ തടയാന്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. ഇടുക്കി ജില്ലയിലെ ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളില്‍ ചിലര്‍ മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹോട്ട് സ്‌പോട്ട് ആയിട്ടുപോലും പലരും മാസ്‌ക് ധരിക്കാതെ എടിഎമ്മുകളിലും കടകളിലും പൊതുസ്ഥലങ്ങളിലും എത്തുന്നുവെന്നാണ് വിവരം. ഇക്കാര്യം ഗൗരവമായിക്കണ്ട് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ് ബാധിച്ച് ആരുംതന്നെ ചികിത്സയില്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ നേരത്തെ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഈ ജില്ലകളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. ഇതോടെയാണ് ജില്ലകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുന്ന സാഹചര്യമുണ്ടായത്. സ്ഥിതതിഗതികള്‍ അതിവേഗം മാറുമെന്നതിനാല്‍ സംസ്ഥാനത്തെ ജില്ലകളെ പുതുതാായി ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
Content Highlights: Kottayam, Idukki districts in red zone; six more panchayats declared as hot spots
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..