യാത്രക്കിടെ കോട്ടയത്തെ 'മലപ്പുറം കുഴിമന്തി' കഴിച്ചവർക്കും പണികിട്ടി; ഹോട്ടലിനെതിരേ പുതിയ പരാതികൾ


Photo: Mathruhumi

തിരുവാർപ്പ് : മലപ്പുറം കുഴിമന്തി ഹോട്ടലിൽനിന്നുള്ള ഭക്ഷ്യവിഷബാധ സംബന്ധിച്ച് കൂടുതൽ പരാതികൾ. ഭക്ഷ്യവിഷബാധ സംബന്ധിച്ച് നിലവിൽ ആറ്‌ പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. നേരിട്ടെത്തുന്നത് കൂടാതെ ഫോൺ വഴിയും ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ ബുധനാഴ്ച പരാതിയെത്തി. യാത്രയ്‌ക്കിടയിൽ മലപ്പുറം കുഴിമന്തി കഴിച്ച് ശാരീരിക ബുദ്ധിമുട്ട്‌ അനുഭവപ്പെട്ട ബെംഗളൂരുവിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികൾ ഫോൺ മുഖാന്തരമാണ് പരാതി അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളിലുൾപ്പെടെ 29 പേർ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ ഒരു കേസ് മാത്രമാണ്‌ രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ആറുമാസം മുൻപ് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് അടച്ചിട്ട ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ഇടപെട്ടതും അനുമതി കൊടുത്തതും പ്രദേശത്തെ കോൺഗ്രസ് കൗൺസിലറും നഗരസഭ ചെയർപേഴ്‌സണും ചേർന്നാണെന്ന്‌ എ.ഐ.വൈ.എഫ്. ജില്ല പ്രസിഡന്റ് റെനീഷ് കാരിമറ്റം പറഞ്ഞു.

ഭക്ഷ്യസുരക്ഷാവകുപ്പ് സമ്പൂർണ പരാജയം-തിരുവഞ്ചൂർ

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ വകുപ്പ് പൂർണ പരാജയമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കേരളത്തിൽ അക്രെഡിറ്റേഷൻ ഉള്ള എത്ര മൈക്രോ ബയോളജി ലാബുകൾ ആണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.ഭക്ഷ്യവിഷബാധയേറ്റ് രശ്മി മരിച്ചിട്ടും സർക്കാർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എഫ്.ഐ.ആറിൽ പോലും ഭക്ഷ്യവിഷബാധയേറ്റ് മരണം എന്ന് എഴുതിയിട്ടില്ല.

രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നത്‌ കുറ്റകരമായ വീഴ്ച ആണ്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണം. മരിച്ച രശ്മിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണം -തിരുവഞ്ചൂർ കോട്ടയത്ത്‌ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിൽ ആറു ലക്ഷത്തോളം സ്ഥാപനങ്ങൾ ഉണ്ടെങ്കിലും അവയിൽ മൂന്നിലൊന്ന് സ്ഥാപനങ്ങൾക്കുപോലും പെർമിഷൻ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. നിരന്തരമായ പരിശോധനകൾ ഉണ്ടാകാത്തതുമൂലം ഹോട്ടൽ ഉടമകൾ കൊടുക്കുന്ന മോശമായ ഭക്ഷണം കഴിക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്നു. സുനാമി ചിക്കൻ പോലുള്ള മോശമായ വിലകുറഞ്ഞ ഭക്ഷ്യസാധനങ്ങൾ കൊടുത്ത് ഉപഭോക്താക്കളെ വഞ്ചിക്കുന്നു.

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിനായി കേന്ദ്ര സർക്കാർ വർഷാവർഷം അനുവദിക്കുന്ന ഒരു കോടി രൂപ മൂന്ന് വർഷമായി ചെലവഴിച്ചിട്ടില്ല. 140 മണ്ഡലങ്ങളിലും ഓരോ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥൻ എങ്കിലും മിനിമം ഉണ്ടാകേണ്ടതാണെങ്കിലും നിലവിൽ സ്ഥിതി പരിതാപകരമാണ്. ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്ട്മെന്റ് ഒരു നാഥനില്ലാകളരിയാണെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണവിതരണ സ്‌ഥാപനങ്ങളിൽ പരിേശാധന; അഞ്ചെണ്ണം പൂട്ടിച്ചു

കോട്ടയം: ജില്ലയിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന തുടരുന്നു. ബുധനാഴ്ച 31 സ്‌ഥാപനങ്ങളിലാണ്‌ ഭക്ഷ്യസുരക്ഷാവകുപ്പ്‌ പരിശോധന നടത്തിയത്‌. അഞ്ചു സ്‌ഥാപനങ്ങൾ അടപ്പിച്ചു. മാമ്മൂട്‌ ഫ്രണ്ട്‌സ്‌, മാമ്മൂട്‌ ഫാസ്‌റ്റ്‌ഫുഡ്‌, ഏറ്റുമാനൂർ ജെബിൻ റെസ്‌റ്റോറന്റ്‌, ഏറ്റുമാനൂർ പേമല പി.ജി. ആൻഡ്‌ ഫുഡ്‌ സർവീസസ്‌ എന്നീ സ്‌ഥാപനങ്ങൾക്കു പുറമേ പാലായിൽ ഒരു തട്ടുകടയും അടപ്പിച്ചതായി ഭക്ഷ്യ സുരക്ഷാവിഭാഗം അറിയിച്ചു. അഞ്ച്‌ സ്‌ഥാപനങ്ങൾക്കും ലൈസൻസ്‌ ഇല്ലായിരുന്നു. രണ്ട്‌ സ്‌ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്‌ വൃത്തിഹീനമായ ചുറ്റുപാടിലായിരുന്നു. എട്ട്‌ സ്‌ഥാപനങ്ങൾക്ക്‌ പിഴയടയ്‌ക്കാൻ നോട്ടീസ്‌ നൽകിയെന്നും അധികൃതർ പറഞ്ഞു.

പാലായിലും വൈക്കത്തും മൂന്നുവീതവും ഏറ്റുമാനൂരിൽ രണ്ടുസ്ഥാപനങ്ങൾക്കുമാണ്‌ പിഴ ഈടാക്കിയത്‌. രണ്ടു സ്ഥാപനങ്ങൾക്ക്‌ നോട്ടീസ് നൽകി. വിവിധയിടങ്ങളിൽ നിന്നായി സാമ്പിളുകളും ശേഖരിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൂന്നു സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Content Highlights: kottayam food poison death case, more complaints against malappuram kuzhimanthi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented