പിടിച്ചെടുത്ത പഴകിയ മീൻ | Photo: Screengrab/ Mathrubhumi
കോട്ടയം: ഏറ്റുമാനൂരില്‍ പഴകിയ മീനുമായെത്തിയെ അന്യസംസ്ഥാന ലോറി പിടികൂടി. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ നിന്നാണ് ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മീന്‍ പിടികൂടിയത്. മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. ഏറ്റുമാനൂരിലെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്‌ക്കെത്തിച്ച അര ലോഡ് പഴകിയ മീനാണ് പിടികൂടിയത്.
സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിനോട് ശുപാര്‍ശ ചെയ്യുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഏറ്റുമാനൂര്‍ പഴയകുളത്തിന് സമീപത്തുവെച്ചാണ് ലോറി പിടികൂടിയത്.
നേരത്തെ സമാനരീതിയില്‍ എറണാകുളത്തും പുഴുവരിച്ച മീന്‍ പിടികൂടിയിരുന്നു. മരടിലാണ് രണ്ടു കണ്ടെയ്‌നര്‍ നിറയെ ചീഞ്ഞളിഞ്ഞ പുഴുവരിച്ച മീന്‍ പിടികൂടിയത്. ആന്ധ്രാപ്രദേശില്‍ നിന്ന് കൊണ്ടുവന്ന മീനായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.
Content Highlights: kottayam ettumanoor stale fish seized
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..