-
തൊടുപുഴ: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറുന്നതിന് പി.ജെ.ജോസഫ് നല്‍കിയ സമയപരിധി അവസാനിച്ചെങ്കിലും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടി ജോസ് കെ.മാണി. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് ജോസ് കെ.മാണി ആവര്‍ത്തിച്ചു. ജോസഫ് വിഭാഗവുമായി ഇക്കാര്യത്തില്‍ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനുമായുള്ള കൂടിക്കാഴ്ചയിലും ജോസ് കെ.മാണി നിലപാടിലുറച്ചു. പാലായിലെ തോല്‍വിക്ക് കാരണം ജോസഫ് പക്ഷം ചതിച്ചതാണെന്ന് ചര്‍ച്ചയില്‍ ജോസ് വ്യക്തമാക്കി. അങ്ങനെ ചതിച്ചവര്‍ക്ക് പദവി ഒഴിഞ്ഞു കൊടുക്കില്ലെന്നും അദ്ദേഹം ബെന്നി ബെഹനാനെ അറിയിച്ചു.
ജോസ് വിഭാഗം വെള്ളിയാഴ്ച സ്ഥാനം രാജിവെച്ചില്ലെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പി.ജെ. ജോസഫ് പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ രാജിവെച്ച് ജോസഫ് വിഭാഗത്തിലെ അജിത്ത് മുതിരമലയ്ക്ക് സ്ഥാനം നല്‍കണമെന്നാണ് ജോസഫിന്റെ ആവശ്യം.
വിഷയത്തില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ജോസഫിന് അനുകൂലമായി നിലപാടെടുക്കുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തി. പാലാ തിരഞ്ഞെടുപ്പില്‍ ചിഹ്നം അനുവദിക്കാന്‍ അധ്വാനിക്കാത്ത ചില നേതാക്കള്‍ ഇപ്പോള്‍ നിയമം പറയുന്നത് ശരിയല്ലെന്നും അവര്‍ പറയുന്നു.
Content Highlights: kottayam district panchayath president post-kerala congress conflict
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..