പരിപാടിയുടെ പോസ്റ്റർ, ഉമ്മൻ ചാണ്ടി | Special arrangement, Mathrubhumi
കോട്ടയം: കോട്ടയം ജില്ലയിലെ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം. ഡി.സി.സി. സംഘടിപ്പിക്കുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററില്‍ ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എല്‍.എയുമായ ഉമ്മന്‍ചാണ്ടിയുടെ ചിത്രമില്ല.
27-ാം തീയതി കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററില്‍നിന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്
ശശി തരൂര്‍ എം.പിയ്ക്ക്, എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതില്‍ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്തിയാണ് ചിത്രം ഒഴിവാക്കലിന് പിന്നിലെന്നാണ് സൂചന. വിഷയത്തില്‍ ഉമ്മന്‍ചാണ്ടി അനുകൂലികള്‍ ഡി.സി.സി. നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ പത്തിന് കോരുത്തോട് ടൗണില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടകന്‍ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷാണ് അധ്യക്ഷന്‍. ഇവരുടേത് കൂടാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കെ.സി. ജോസഫിന്റെയും ചിത്രങ്ങള്‍ പോസ്റ്ററിലുണ്ട്.
അതേസമയം, വിവാദത്തിന്റെ ആവശ്യമില്ലെന്നും പരിപാടിയില്‍ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്ററില്‍ വെച്ചതെന്നുമാണ് ഡി.സി.സി. വിശദീകരണം.
Content Highlights: kottayam, congress, oommen chandy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..