ഭരിക്കുന്ന പഞ്ചായത്തിലെ സര്‍ക്കാര്‍ പരിപാടിയില്‍ ക്ഷണമില്ല; ബി.ജെ.പിയുടെ പ്രതിഷേധം, ബഹിഷ്‌കരണം


ഉദ്ഘാടനവേദി ബഹിഷ്‌കരിച്ച ബി.ജെ.പി. പ്രവർത്തകർ വില്ലേജ് ഓഫീസിനുമുന്നിലൂടെ പ്രകടനവും നടത്തി

ബി.ജെ.പി. മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം

പള്ളിക്കത്തോട്: ബി.ജെ.പി. ഭരിക്കുന്ന പള്ളിക്കത്തോട് പഞ്ചായത്തിൽ ആനിക്കാട് സ്‌മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ ബി.ജെ.പി. പ്രതിനിധികളെ ക്ഷണിക്കാത്തതിൽ വേദിയിൽ പ്രതിഷേധം. മന്ത്രി കെ. രാജൻ, ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് എന്നിവരുടെ മുൻപിലാണ് ബി.ജെ.പി. മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരിയുടെ നേതൃത്വത്തിൽ പ്രതിഷേധമുയർത്തിയത്‌. ഉദ്‌ഘാടച്ചടങ്ങിൽ മറ്റ്‌ രാഷ്‌ട്രീയകക്ഷികളുടെ പ്രതിനിധികളെ ക്ഷണിച്ചിരുന്നു. എന്നാൽ ബി.ജെ.പി. പ്രതിനിധികളെ ഒഴിവാക്കി. പഞ്ചായത്ത്‌ പ്രസിഡന്റിനെ ക്ഷണിച്ചിരുന്നു. നിയമസഭയിൽ പ്രാതിനിധ്യമില്ലെന്ന കാരണത്താലാണ്‌ സർക്കാരിന്റെ പൊതുപരിപാടികളിൽ ബി.ജെ.പി. പ്രതിനിധികളെ വിളിക്കാത്തതെന്നാണ്‌ ഔദ്യോഗിക വിശദീകരണം.

ജില്ലാ കളക്ടർ പി.കെ. ജയശ്രീയുടെ സ്വാഗത പ്രസംഗത്തിനു ശേഷമായിരുന്നു പ്രതിഷേധം. ഈ സമീപനം തിരുത്തണമെന്ന്‌ മന്ത്രിയോടും ചീഫ്‌ വിപ്പിനോടും ഹരി അഭ്യർഥിച്ചു.



തുടർന്ന് ഉദ്ഘാടനവേദി ബഹിഷ്‌കരിച്ച ബി.ജെ.പി. പ്രവർത്തകർ വില്ലേജ് ഓഫീസിനുമുന്നിലൂടെ പ്രകടനവും നടത്തി.

Content Highlights: kottayam Anicadu pallikkathod bjp boycotts government programme for not inviting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented