-
തിരുവനന്തപുരം: കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകൾ റെഡ് സോണിലും മറ്റ് 10 ജില്ലകളും ഓറഞ്ച് സോണിലും ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ 2,592 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. കാസർകോട് 30126, കോഴിക്കോട്-2770, മലപ്പുറത്ത്-2465 എന്നിങ്ങനെയാണ് നിരീക്ഷണത്തിൽ ഉള്ളവരുടെ കണക്കുകളെന്ന് മുഖ്യമന്ത്രി അറിയിച്ചു.
റെഡ്സോണായി കരുതുന്ന ജില്ലകളിൽ ഇപ്പോഴുള്ള നിന്ത്രണങ്ങൾ തുടരും. പോസിറ്റീവായ കേസുകൾ ഇല്ലാതിരുന്ന കോട്ടയം, ഇടുക്കി ജില്ലകൾ നേരത്തെ ഗ്രീൻ സോണിലായിരുന്നു. എന്നാൽ കോട്ടയത്തും ഇടുക്കിയിലും പുതിയ കേസുകൾ വന്ന സാഹചര്യത്തിൽ അവയെ ഓറഞ്ച് സോണിലേക്ക് മാറ്റിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഓറഞ്ച് സോണിലുള്ള ഹോട്ട് സ്പോട്ടുകളായ പഞ്ചായത്തുകൾ സീൽ ചെയ്യും. എന്നാൽ മുൻസിപ്പൽ അതിർത്തികൾക്കുള്ളിൽ ഇത്തരം കേസുകൾ വന്നാൽ അവിടെ വാർഡുകളാണ് അടിസ്ഥാനമായി എടുക്കുക. ഇത്തരം വാർഡുകൾ പൂർണമായും സീൽ ചെയ്യും. കോർപ്പറേഷനുകളാകുമ്പോൾ ഡിവിഷനുകളാണ് ഹോട്ട്സ്പോട്ടിന് അടിസ്ഥാനമാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവയിൽ ഏതൊക്കെയാണ് ഹോട്ട് സ്പോട്ട് പരിധിയിൽ വരികയെന്ന് അതാത് ജില്ലാ ഭരണകൂടമാണ് തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
Content Highlights:Kottayam and Idukki in Orange zone sdays CM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..