Vineesh
വിനീഷ്

ചങ്ങരംകുളം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ സുഹൃത്ത് വെടിവെച്ചു കൊലപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിനി മാനസയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. 

മലപ്പുറം ചങ്ങരംകുളം മനക്കല്‍കുന്ന് സ്വദേശി വിനീഷിനെയാണ് (33) വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. മാതാവും വിനീഷും തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. സംഭവസമയത്ത് വിനീഷ് വീട്ടില്‍ തനിച്ചായിരുന്നു. 

തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും മാനസയുടെ മരണം തന്നെ ഏറെ ദുഃഖിതനാക്കിയെന്നുമുള്ള വിനീഷിന്റെ ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. അവിവാഹിതനായ വിനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

പരേതനായ പടിഞ്ഞാറയില്‍ കോരന്‍കുട്ടിയാണ് വിനീഷിന്റെ പിതാവ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം നേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: kothamangalam manasa death young man committed suicide