കൊച്ചി: കോതമംഗലം ചെറിയപള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. പള്ളിയിലുള്ള യാക്കോബായ വിശ്വാസികളെ പൂര്‍ണമായും ഒഴിപ്പിച്ചശേഷം ജില്ലാ കളക്ടര്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

യാക്കോബായ വിശ്വാസികളെ പൂര്‍ണമായും ഒഴിപ്പിച്ച് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തശേഷം തോമസ് പോള്‍ റമ്പാന് പള്ളിക്കകത്ത് കയറി പ്രാര്‍ഥന നടത്താന്‍ അവസരമൊരുക്കണമെന്നും അതിന് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. പള്ളിയില്‍നിന്ന് യാക്കോബായ വിശ്വാസികളെ ഒഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ജില്ലാ കളക്ടര്‍ സ്വീകരിക്കണമെന്നും ഏറ്റവും വേഗത്തില്‍ അക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. 

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണ് കോതമംഗലം ചെറിയപള്ളിയുടെ ഉടമസ്ഥാവകാശം. നേരത്തെ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനെത്തിയിരുന്നെങ്കിലും യാക്കോബായ വിഭാഗത്തിന്റെ ചെറുത്തുനില്പിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. 

Content Highlights: kothamangalam church dispute; high court says district collector should taken control of the church