കൊങ്കണി സാഹിത്യ അക്കാദമി സർക്കാർ നിശ്ചയിച്ചതിലൊരാൾ ആർ.എസ്.എസ്.അനുഭാവി; എതിർപ്പുമായി ആലപ്പുഴ സി.പി.എം


കെ.എ. ബാബു

പ്രതീകാത്മക ചിത്രം | Mathrubhumi archives

ആലപ്പുഴ: ഒരുവർഷത്തെ കാത്തിരിപ്പിനുശേഷം കൊങ്കണി സാഹിത്യഅക്കാദമിക്കു ഭാരവാഹികളെ നിശ്ചയിച്ച് ഉത്തരവായപ്പോൾ വിവാദം. പ്രതിനിധികളിലൊരാൾ ആലപ്പുഴയിലെ സംഘപരിവാർ അനുഭാവിയായതാണു പ്രശ്നം. സി.പി.എം. ജില്ലാനേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇതുസംബന്ധിച്ച ആശങ്കയറിച്ചു.

ചെയർമാൻ, വൈസ് ചെയർമാൻ, മെമ്പർസെക്രട്ടറി എന്നിങ്ങനെയുള്ള പ്രധാന ഭാരവാഹിത്വം ഉൾപ്പെടെ 12 അംഗ ജനറൽ കൗൺസിലിനെ നിയമിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിലൊരാൾ ആലപ്പുഴയിൽ ആർ.എസ്.എസ്.-ബി.ജെ.പി. ബന്ധമുള്ളയാളാണ്. ഈ വ്യക്തിയെ സി.പി.എം. പ്രാദേശിക-ജില്ലാ നേതൃത്വങ്ങൾ നിർദേശിച്ചതല്ല.

വിവരമറിഞ്ഞയുടൻ സി.പി.എം. ജില്ലാ നേതൃത്വം പരിശോധന നടത്തി. പാർട്ടിയുടെ ഒരുഘടകവും ഇങ്ങനെയൊരാളെ നിർദേശിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനനേതൃത്വം ഇടപെടണമെന്നു ജില്ലാനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

കൗൺസിലിൽ കൊങ്കണി സംസാരിക്കുന്ന കുഡുംബി വിഭാഗത്തിന്റെ പ്രതിനിധികളില്ലാത്തതും പരാതിക്കിടയാക്കി. സി.പി.എമ്മിനോട് അനുഭാവം പുലർത്തുന്ന വിഭാഗമാണിത്. സംഘടനാനേതാക്കൾ മന്ത്രിയെയും നേതാക്കളെയും അതൃപ്തി അറിയിച്ചു.

ഗോവിന്ദനായിക് (ചെയർമാൻ), പി.എസ്. സച്ചിദാനന്ദനായിക് (വൈസ് ചെയ.), നമ്രതാ കിണി (മെമ്പർ സെക്രട്ടറി), എൻ.കെ. പ്രഭാകരനായിക്, ആർ. ബാലകൃഷ്ണകമ്മത്ത്, അനു എസ്. ഷേണായി, സി.എസ്. രാകേഷ് പൈ, വി. സതീഷ് ഭട്ട്, ശ്രീലക്ഷ്മി എസ്. പ്രഭു എന്നിവർക്കുപുറമേ എറണാകുളം ജില്ലാ ഇൻഫമേഷൻ ഓഫീസർ, കേരള സാഹിത്യഅക്കാദമി പ്രതിനിധി, സർക്കാരിന്റെ സാംസ്കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവനിലെ പ്രതിനിധി എന്നിവരുൾപ്പെടുത്തിയാണ് അക്കാദമി പുനഃസംഘടിപ്പിച്ചത്.

കൊങ്കണിഭാഷയും സംസ്കാരവും പോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എറണാകുളം കേന്ദ്രീകരിച്ച് കൊങ്കണി സാഹിത്യ അക്കാദമി നിലവിൽ വന്നത്. കൗൺസിൽ ഇല്ലാത്തതിനാൽ ഒരുവർഷമായി പ്രവർത്തനം നിശ്ചലമായിരുന്നു. ഇതുസംബന്ധിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു.

Content Highlights: konkani sahitya academy-cpm


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented