തുരങ്കത്തിനുള്ളില്‍ മണ്ണിടിഞ്ഞു; കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു


പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

പനജി: കൊങ്കണ്‍ മേഖലയില്‍ തുടര്‍ച്ചയായ കനത്ത മഴയെ തുടര്‍ന്ന് പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ പുന:ക്രമീകരിക്കുകയും ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.

ഓള്‍ഡ് ഗോവ കര്‍മാലി തുരങ്കത്തില്‍ കര്‍മാലി- തിവിം സ്‌റ്റേഷനുകള്‍ക്കിടയിലാണ് മണ്ണിടിഞ്ഞത്. ഇരുഭാഗത്തേക്കുമുള്ള സര്‍വീസുകളും തടസ്സപ്പെട്ടിട്ടുണ്ട്.

കേരളത്തിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളടക്കമുള്ള ട്രെയിനുകള്‍ വഴിയില്‍ കുടുങ്ങി. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.


വഴിതിരിച്ചുവിട്ട ട്രെയിനുകള്‍

(ഈ ട്രെയിനുകള്‍ പനവേലിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ സര്‍വീസുണ്ടാകില്ല. കര്‍ജാത്, പുണെ വഴിയാകും ഇത് സര്‍വീസ് നടത്തുക)

06345- ഞായറാഴ്ച ലോക്മാന്യതിലകില്‍ നിന്ന് പുറപ്പെട്ട ലോക്മാന്യ തിലക്-തിരുവനന്തപുരം ട്രെയിന്‍

02618-ഞായറാഴ്ച നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട നിസാമുദ്ദീന്‍-എറണാകുളം ട്രെയിന്‍

04696- ഞായറാഴ്ച അമൃത്സറില്‍ നിന്ന് പുറപ്പെട്ട അമൃത്സര്‍-കൊച്ചുവേളി വീക്കിലി സ്‌പെഷ്യല്‍

(മഡ്ഗാവിനും പനവേലിനും ഇടയില്‍ സര്‍വീസില്ലാത്ത ട്രെയിനുകള്‍)

01224-ഞായറാഴ്ച എറണാകുളത്ത് നിന്ന് പുറപ്പെട്ട എറണാകുളം-ലോക്മാന്യതിലക് തുരന്തോ ബൈവീക്കിലി

09261- ഞായറാഴ്ച കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട കൊച്ചുവേളി പോര്‍ബന്ദര്‍ വീക്കിലി

02977-ഞായറാഴ്ച എറണാകുളത്ത് നിന്ന് പുറപ്പെട്ട എറണാകുളം-അജ്മീര്‍ വീക്കിലി

024432 നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി, 06345 ലോക്മാന്യതിലക്-തിരുവനന്തപുരം, 01150 പുണെ-എറണാകുളം വീക്കിലി എന്നീ ട്രെയിനുകളുടെ യാത്ര തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് ഇതിലെ യാത്രക്കാരെ റോഡ് വഴി മഡ്ഗാവിലേക്ക് എത്തിച്ചിട്ടുണ്ട്‌. ഇവിടെ നിന്ന് സെപെഷ്യല്‍ ട്രെയിനില്‍ യാത്ര തുടരും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented