-
പാലക്കാട്: ആനപ്രേമികളുടെ ആവേശമായ ഗജരാജന്‍ കോങ്ങാട് കുട്ടിശങ്കരന് ചെരിഞ്ഞു. ഞാറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു കുട്ടിശങ്കരന്റെ അന്ത്യം. 58 വയസ്സായിരുന്നു പ്രായം.
പാലക്കാട്ടെ ഉത്സവപ്രേമികളുടെ സ്വകാര്യഅഹങ്കാരമായിരുന്നു കുട്ടിശങ്കരന്. ഉത്സവപ്പറമ്പുകളില്‍ പേരെടുത്ത മറ്റാനകള്‍ ജില്ലയ്ക്ക് പുറത്തുനിന്നെത്തുമ്പോള് തലപ്പൊക്കത്തിലും ആനച്ചന്തത്തിലും അവരോട് പൊരുതിനില്ക്കാനുള്ള നാട്ടുകാരുടെ ആനയായിരുന്നു കോങ്ങാട് കുട്ടിശങ്കരന്.
നിലമ്പൂര്‍ കാടുകളില്‍നിന്ന് നാട്ടിലെത്തിയ കുട്ടിശങ്കരനെ മൂന്നാംവയസ്സിലാണ് കോങ്ങാട് തിരുമാന്ധാംകുന്നിലമ്മയ്ക്കുമുന്നില് നടയ്ക്കിരുത്തുന്നത്. 1969ല്‍ കോട്ടപ്പടിക്കല് ചിന്നക്കുട്ടന്നായര് എന്ന കുട്ടിശങ്കരന് നായരാണ് തിരുമാന്ധാംകുന്ന് കാവിലമ്മയ്ക്കുമുന്നില്‍ നടയ്ക്കിരുത്തിയത്.
കുട്ടിശങ്കരന് 301 സെന്റീമീറ്റര്‍ ഉയരമുണ്ടായിരുന്നു. 426 സെ.മീ.യാണ് ശരീരനീളം. മറ്റ് നാടന്‍ ആനകളില്‍നിന്ന് കുട്ടിശങ്കരനെ വേറിട്ടുനിര്‍ത്തുന്നത് നിലത്തിഴയുന്ന തുമ്പിയും നീളംകൂടിയ വാലുമാണ്. സാധാരണനിലയില്‍ തുമ്പി രണ്ടുമടക്കായി നിലത്തിഴഞ്ഞുകിടക്കും. 191 സെ.മീ.യാണ് വാലിന്റെ നീളം. ലക്ഷണമൊത്ത 18 നഖങ്ങളും വീണെടുത്ത കൊമ്പുകളും പ്രത്യേകതയാണ്. കൊമ്പുകളുടെ ഒരല്പം നിരപ്പുവ്യത്യാസംകൊണ്ട് ആനപ്രേമികള്‍ കുട്ടിശങ്കരനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയുമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..