വിസ്മയയുടെ മാതാപിതാക്കൾ
കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ കോടതി വിധി സന്തോഷം തരുന്നതെന്ന് വിസ്മയയുടെ മാതാപിതാക്കള്‍. കിരണ്‍ കുമാറിന് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നുവെന്ന് ഇരുവരും പ്രതികരിച്ചു. വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് മാതാപിതാക്കളുടെ പ്രതികരണം.
വിധി കേട്ടതിന് ശേഷം നിറകണ്ണുകളോടെയാണ് വിസ്മയയുടെ പിതാവ് കോടതിക്ക് പുറത്തേക്ക് വന്നത്. കേസില്‍ ഫലവത്തായ അന്വേഷം നടത്തിയ പോലീസിനും സര്‍ക്കാരിനും മാധ്യമപ്രവര്‍ത്തകര്‍ക്കും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു. കിരണിന് തക്കതായ ശിക്ഷ നാളെ വിധിക്കും, അത് കേള്‍ക്കാന്‍ കോടതിയിലുണ്ടാവുമെന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു.
മകള്‍ക്ക് ഉണ്ടായ ദുരനുഭവം ഇനി ആര്‍ക്കും ഉണ്ടാവരുതെന്നാണ് അമ്മ സജിത പ്രതികരിച്ചത്. ഇനിയും നിരവധി തെളിവുകളും ഓഡിയോ ക്ലിപ്പുകളും പുറത്തുവരാനുണ്ട്. കൂടെ നിന്ന എല്ലാവരോടും അമ്മ നന്ദി പറഞ്ഞു.
കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ചൊവ്വാഴ്ച ശിക്ഷ വിധിക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കിരണിന്റെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. അയാളെ ജയിലിലേക്ക് കൊണ്ടുപോയി.
Content Highlights: kollam vismaya death case court verdict
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..