തെന്മലയില്‍ കാര്‍ നിയന്ത്രണംവിട്ട് ആറ്റിലേക്ക് ഇടിച്ചിറങ്ങി; വീണത് പതിനഞ്ചടി താഴ്ചയിലേക്ക്


സ്വന്തം ലേഖകന്‍

അപകടത്തിൽപെട്ട കാർ

തെന്മല: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഇടപ്പാളയത്ത് നിയന്ത്രണംവിട്ട കാര്‍ ആറ്റിലേക്ക് ഇടിച്ചിറങ്ങി. അഞ്ചലില്‍ നിന്ന് റോസ്മലയിലേക്ക് പോയ യുവാക്കളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ കാര്യമായ പരിക്കേര്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 11.15 ഓടെ ആയിരുന്നു സംഭവം.

മുന്നില്‍ പോയ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണംവിട്ട് പതിനഞ്ചടിയോളം താഴ്ചയിലുള്ള ആറിന്റെ ഭാഗത്തേക്ക് മറിയുകയായിരുന്നു. കാടുനിറഞ്ഞ ഭാഗമായതിനാലും വെള്ളത്തിലേക്ക് വാഹനം അറിയാതിരുന്നതും വന്‍ അപകടം ഒഴിവാക്കി. യുവാക്കളെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ച് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു.

റോഡിന് വീതി കുറവിനൊപ്പം നിയന്ത്രണ വേലികള്‍ സ്ഥാപിക്കാത്തതുമാണ് ഈ ഭാഗത്ത് നിരന്തരം അപകടങ്ങള്‍ക്കിടയാക്കുന്നത്. ദേശീയപാത നവീകരണം ഉള്‍പ്പെടെ നടത്തിയിട്ടും അപകടകരമായ പലയിടത്തും ഇപ്പോഴും നിയന്ത്രണവേലികള്‍ സ്ഥാപിക്കുകയോ ഇളകിയവ പുനഃസ്ഥാപിക്കുകയോ ചെയ്തിട്ടില്ല.

Content Highlights: kollam thirumangalam car accident

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented