കൊല്ലം: അപകടകരമായ രീതിയില്‍ സ്‌കൂട്ടറിന്റെ മുന്നിലിരുത്തി കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ച സംഭവത്തില്‍ വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കാന്‍ കൊല്ലം ആര്‍ടിഒ നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച രാവിലെ കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്തുള്ള റോഡിലായിരുന്നു സംഭവം. 

ഹെല്‍മെറ്റ് പോലും ധരിക്കാതെ നാല് വയസ്സില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയെക്കൊണ്ടാണ് യുവാവ് വാഹനം ഓടിപ്പിച്ചത്‌. സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടയില്‍ രണ്ട് കൈകളും വിട്ട് അപകടകരമായ രീതിയില്‍ കുട്ടിയെക്കൊണ്ട് ഹാന്‍ഡില്‍ പിടിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ഇവര്‍ക്ക് തൊട്ടുപിന്നില്‍ സുഹൃത്തുക്കളായ ബൈക്ക് യാത്രക്കാരുമുണ്ടായിരുന്നു. 

notice

മാതൃഭൂമി ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊല്ലം ആര്‍ടിഒ ഉടനടി നടപടി സ്വീകരിക്കാന്‍ കരുനാഗപ്പള്ളി ജോയിന്റ് ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കിയത്. ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ ലൈന്‍സന്‍സും രജിസ്‌ട്രേഷനും റദ്ദാക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കില്‍ അത് ഏഴ് ദിവസത്തിനുളളില്‍ ബോധിപ്പിക്കണമെന്നും ജോയിന്റ് ആര്‍ടിഒയുടെ നിര്‍ദേശത്തില്‍ പറയുന്നു.

Content Highlights; kollam rto initiate action against the man who allow child to drive scooter