കടയുടമയെ മർദ്ദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ | Photo: Screengrab/ Mathrubhumi News
കൊല്ലം: നിലമേലില്‍ സി.ഐ.ടി.യു. പ്രവര്‍ത്തര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷാനിന് പരിക്കേറ്റു. 13 സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തു.
കടയുടെ പിന്‍ഭാഗത്ത് ഒഴിഞ്ഞ പ്രദേശത്തുവെച്ച് രണ്ട് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമെന്നാണ് കടയുടമയുടെ ആരോപണം. കടയുടെ പിന്‍ഭാഗത്ത് വെച്ച് മദ്യപിക്കുന്നത് മാനേജറും മറ്റ് ജീവനക്കാരും ചേര്‍ന്ന് ചോദ്യം ചെയ്തിരുന്നു. ആദ്യം ഒഴിഞ്ഞുപോകാന്‍ തയ്യാറാവാതിരുന്ന സി.ഐ.ടി.യു. പ്രവര്‍ത്തകരെ ജീവനക്കാര്‍ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ മറ്റ് സി.ഐ.ടി.യു. പ്രവര്‍ത്തകരെ കാര്യമറിയിക്കുകയും സംഘടിച്ചെത്തി ആക്രമിക്കുകയുമായിരുന്നു. ക്രൂരമായ മര്‍ദ്ദനമാണ് തനിക്കേറ്റതെന്ന് കടയുടമ ഷാന്‍ പറഞ്ഞു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഷാനിന്റെ ശരീരത്തില്‍ കയറിയടക്കം മര്‍ദ്ദനമുണ്ടായി. ഈ സമയത്ത് കടയിലെത്തിയ സ്ത്രീകളുള്‍പ്പെടെ ഓടി മാറുകയായിരുന്നു.
Content Highlights: kollam nilamel citu workers supermarket owner attack
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..