വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം: കൊല്ലത്തെ നീറ്റ് പരീക്ഷ വീണ്ടും നടത്തും


കണ്ണൻ നായർ | മാതൃഭൂമി ന്യൂസ്

എല്ലാ കുട്ടികൾക്കും പരീക്ഷ എഴുതാൻ സാധിക്കില്ല. നിശ്ചിത സെന്ററിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്ക് മാത്രമാണ് പരീക്ഷ എഴുതാൻ സാധിക്കുക.

പ്രതീകാത്മക ചിത്രം | Photo: gettyimages.in

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധന നടത്തിയ വിവാദത്തിൽ അപമാനിക്കപ്പെട്ട വിദ്യാർഥിനികൾക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്റ്റംബർ നാലിനാണ് പരീക്ഷ. ആയൂർ മാർത്തോമാ കോളേജിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്കാണ് വീണ്ടും അവസരം. കൊല്ലം എസ്.എൻ. സ്കൂളിലാണ് സെപ്റ്റംബർ നാലാം തീയതി ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.20വരെ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

വിവാദ നടപടിയിൽ അന്വേഷണത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ എല്ലാ കുട്ടികൾക്കും പരീക്ഷ എഴുതാൻ സാധിക്കില്ല. നിശ്ചിത സെന്ററിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്ക് മാത്രമാണ് പരീക്ഷ എഴുതാൻ സാധിക്കുക. എന്നാൽ പെൺകുട്ടികളിൽ ആർക്കെങ്കിലും ഈ പരീക്ഷ എഴുതേണ്ടതില്ലെന്നും മുൻ പരീക്ഷയുടെ ഫലം മതി എന്ന് കരുതുകയാണെങ്കിൽ അവർക്ക് പരീക്ഷ എഴുതേണ്ടതില്ല. ആവശ്യമുള്ളവർക്ക് മാത്രം പരീക്ഷ എഴുതിയാൽ മതി എന്ന നിർദ്ദേശമാണ് വന്നിട്ടുള്ളത്.

കേരളത്തിന് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നു. ഇതേദിവസം തന്നെ ഈ സംസ്ഥാനങ്ങളിലും പരീക്ഷ നടക്കുമെന്നാണ് റിപ്പോർട്ട്.

Content Highlights: Kollam NEET exam frisking row - re exam on september 4


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented