-
കൊല്ലം: കൊല്ലം അതിര്‍ത്തിയില്‍ സ്ഥിതി സങ്കീര്‍ണ്ണം. അതിര്‍ത്തി പങ്കിടുന്ന തെങ്കാശിയിലെ പുളിയന്‍കുടിയില്‍ സമൂഹ വ്യാപനമുണ്ടായി. ഇവിടെ നിന്നുള്ള ആളുകള്‍ കേരളത്തിലേക്കെത്താതിരിക്കാന്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അതേസമയം ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കുളത്തൂപ്പുഴ സ്വദേശി നേരിട്ട് 15 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് പ്രാഥമിക വിവരം. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
തെങ്കാശി ജില്ലയില്‍ ഇവതുവരെ 31 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ചത് പുളിയന്‍കുടിയിലാണ്. പുളിയന്‍കുടിയില്‍ സമൂഹവ്യാപനം ഉണ്ടായെന്ന തമിഴ്‌നാട് ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചിരുന്നു. പുളിയന്‍കുടിയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് ആര്യങ്കാവ്. പച്ചക്കറി അടക്കമുള്ള സാധനങ്ങള്‍ വാങ്ങാന്‍ തെങ്കാശിയിലേക്കാണ് കുളത്തൂപ്പുഴ ആര്യാങ്കാവുകാര്‍ പോകാറ്. ഇതിനാല്‍ തെന്‍മല ആര്യങ്കരാവ് കുളത്തൂപ്പുഴ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക്കഡൗണാണ് നിലവിലുള്ളത്.
കുളത്തൂപ്പുഴ സ്വദേശി കഴിഞ്ഞ ദിവസം പുളിയന്‍കുടിയിലേക്ക് പോയിരുന്നു ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നത്. ആളുകള്‍ ഇടപഴകാന്‍ സാധ്യതയുള്ള തോട്ടം മേഖലയിലടക്കം വലിയ പരിശോധന നടത്തും.
തെങ്കാശിയില്‍ നിന്ന് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി പച്ചക്കറി ലോറികളെത്തുന്നുണ്ട്. ആ ലോറികളില്‍ കയറി തമിഴ്‌നാട്ടില്‍ കുടുങ്ങിയവര്‍ കൊല്ലത്തേക്കുന്നുണ്ട് എന്ന സംശയം ജില്ലാ ഭരണകൂടത്തിനുണ്ട്..
ഇന്നലെ താമരക്കുളം സ്വദേശി ലോറിയില്‍ കയറി കൊല്ലത്തെത്തിയിരുന്നു. ഇയാളിപ്പോൾ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പടക്കം കേസെടുക്കും. ലൈസന്‍സ് റദ്ദാക്കുന്നതടക്കം മുള്ള കാര്യങ്ങളും ആലോചിക്കുന്നുണ്ട്.
അതേസമയം കുളത്തൂപ്പുഴ സ്വദേശിയുമായി സമ്പർക്കത്തിലേർപ്പട്ടതിനെത്തുടർന്ന് പരിശോധനയ്ക്കയച്ച 15 പേരുകളുടെ സാമ്പിളുകളില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാവും.
ഇയാളുടെ റൂട്ടമാപ്പ കളക്ടർ പുറത്തുവിട്ടിട്ടുണ്ട്.
content highlights: Kollam Lock down, Comunity spread in Puliyankudi, Thenkashi Covid spread
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..