കൊല്ലം: കൊട്ടിയം ഇത്തിക്കര പാലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.

കെ.എസ്.ആര്‍.ടി.സി ഡ്രൈവർ മലപ്പുറം മലയാന്മ സ്വദേശി കല്ലിൽ പുത്തൻവീട് അബ്ദുൽ അസീസ് (47), കണ്ടക്ടർ താമരശ്ശേരി സ്വദേശി തെക്കേപുത്തൻ പുരയിൽ പി.ടി സുഭാഷ‌്, ലോറി ഡ്രൈവർ തിരുനെൽവേലി കേശവപുരം സ്വദേശി ഗണേഷ് എന്നിവരാണ് മരിച്ചത്. അസീസും ഗണേഷും ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഗണേഷിനെ  ഒന്നര മണിക്കൂറിന് ശേഷമാണ്  ലോറിയിൽ നിന്ന് പുറത്തെടുക്കാൻ ആയത്. തിങ്കളാഴ്ച പുലര്‍ച്ചെ 6.50 നായിരുന്നു അപകടം.

മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആര്‍.ടിസി സൂപ്പര്‍ എക്‌സ്പ്രസ്‌ ബസും തിരുവനന്തപുരത്ത് നിന്ന് കൊല്ലം ചാമക്കടയിലേക്ക് ചരക്കുമായി വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ അ‍ഞ്ചു പേരെ കൊല്ലം ജില്ലാ ആശുപത്രിയിലും കൊട്ടിയം ഹോളിക്രോസ്, കിംസ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. 

Kollam
അപകടത്തില്‍ മരിച്ച ലോറി ഡ്രൈവര്‍ ഗണേഷ്, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അബ്ദുല്‍ അസീസ്, കണ്ടക്ടര്‍ സുഭാഷ്.

 

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.  

കൊട്ടിയം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍

ശ്രീരാജ് (ടെക്‌നോപാര്‍ക്ക്), സുലജ (ആശ്രാമം), അര്‍ച്ചന (ആലപ്പുഴ), അല്‍ഫോന്‍സ (കടയ്ക്കാവൂര്‍), ഷെമീര്‍ (മൈലക്കാട്), ശിവാനന്ദന്‍ (കായംകുളം), ബിജു (കരിയിലകുളങ്ങര), പ്രസന്നന്‍ (കായംകുളം), ധന്യ (കായംകുളം), ബിനോയ് (കൊയിലാണ്ടി), യദുകൃഷ്ണന്‍ (കരുനാഗപ്പള്ളി), ലക്ഷ്മി (ആലപ്പുഴ), രാജേഷ് (കൊറ്റകര), തോമസ്, ആര്യ, വിഷ്ണു (മുളങ്കാടം), ഷെനിഷാദ് (മലപ്പുറം), എലിസബത്ത് (പനമ്പള്ളി), അര്‍ഷിത (എറണാകുളം), നൗഷാദ്, ബിജു (നീരാവില്‍), അബ്ദുള്‍ അസീസ്(കോഴിക്കോട്), അനിഷ്‌ക (ആലപ്പുഴ), രാജു ടി.എസ് (താമരശ്ശേരി), അപര്‍ണ (ആലപ്പുഴ), ടിന്റു, മാധുരി (എറണാകുളം), ഗോപിക.