പ്രിയസഖാവിന് മുമ്പിൽ പൊട്ടിക്കരഞ്ഞ് തളർന്നുവീണ് വിനോദിനി; ചേര്‍ത്തുപിടിച്ച് മക്കളും നേതാക്കളും


വൈകുന്നേരം മൂന്നരയോടെ ടൗണ്‍ ഹാളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിനരികെ എത്തിയ കോടിയേരിയുടെ കുടുംബത്തോട് മുഖ്യമന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ഭാര്യ വിനോദിനി |ഫോട്ടോ: മാതൃഭൂമി

കണ്ണൂർ: സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദർശനത്തിനായി തലശ്ശേരിയിൽ എത്തിച്ചപ്പോൾ അതിവൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്. സഹോദരതുല്യനായ കോടിയേരിയുടെ മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. ടൗണ്‍ ഹാളിലേക്ക് എത്തിയ കോടിയേരിയുടെ ഭാര്യ വിനോദിനി വിങ്ങിപ്പൊട്ടി തളർന്നുവീണു. തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് കണ്ണൂരിലേക്ക് ഒഴുകിയെത്തുന്നത്.

വൈകുന്നേരം മൂന്നരയോടെ ടൗണ്‍ ഹാളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിനരികെ എത്തിയ കോടിയേരിയുടെ കുടുംബത്തോട് മുഖ്യമന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ കമല ഇവരെ ആശ്വസിപ്പിച്ച് മൃതദേഹത്തിനടുത്തേക്ക് എത്തിച്ചു. തുടർന്ന് മൃതദേഹത്തിനരികിലേക്ക് പോയ വിനോദിനി വിങ്ങിപ്പൊട്ടി മോഹാലസ്യപ്പെട്ട് വീഴുകയായിരുന്നു. ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി, മകന്റെ ഭാര്യ, സിപിഎം നേതാക്കളായ പികെ ശ്രീമതി, കെകെ ഷൈലജ അടക്കമുള്ളവർ ചേർന്ന് ഇവരെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു കോടിയേരിയുടെ അന്ത്യം. ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ആയിര കണക്കിന് പേര്‍ അഭിവാദ്യങ്ങള്‍പ്പിച്ചു. ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ മൃതദേഹം വഹിച്ചുള്ള വാഹനം നിര്‍ത്തിയിരുന്നു.

തലശ്ശേരിയിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രി 12 മണിയോടെ മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെപത്ത് മണിവരെ അവിടെ പൊതുദര്‍ശനം ഉണ്ടാകും. 11 മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം.

Content Highlights: Kodiyeri's body was brought to Thalassery Town Hall - emotional scenes at the town hall

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented