തിരുവനന്തപുരം: സോളാര്‍ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള അജണ്ടയാണ് തോമസ് ചാണ്ടി വിവാദത്തിനു പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു ചാണ്ടിയെ പിടിച്ചു കയറി മറ്റേ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

'തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ വിട്ടു കൊടുത്തിരിക്കുകയാണ്.തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. ആര് നിയമം ലംഘിച്ചാലും നടപടിയുണ്ടാകുമെന്നും ആരോടും വിട്ടു വീഴ്ച്ചയുണ്ടാവില്ലെന്നും' കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ റിപ്പോര്‍ട്ട് പരിശോധിച്ചു വരികയാണ്. പരിശോധന പൂര്‍ത്തിയായാലാണ് നടപടിയുണ്ടാവുക. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിച്ചു കൊണ്ടുള്ള നീതി ഉമ്മന്‍ ചാണ്ടിക്കു കിട്ടി. ആ സ്വാഭാവിക നീതി തോമസ് ചാണ്ടിക്കും വേണ്ടേ' എന്നും വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.