ജലീലിനെ തള്ളി കോടിയേരി; പാര്‍ട്ടി അറിഞ്ഞല്ല കത്തയച്ചത്, പത്രം നിരോധിക്കുക പാര്‍ട്ടി നിലപാടല്ല


സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബിക്കെതിരേയുള്ള നീക്കം.

കോടിയേരി ബാലകൃഷ്ണൻ

തിരുവന്തപുരം: മാധ്യമം പത്രത്തിനെതിരേ മന്ത്രിയായിരുന്ന കെ.ടി. ജലീല്‍ കത്തയച്ചത് പാര്‍ട്ടി അറിഞ്ഞല്ലന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്രം നിരോധിക്കുക പാര്‍ട്ടി നിലപാടല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സി.പി.എമ്മിനുണ്ടായിരുന്നത്. എല്ലാ എം.എല്‍.എമാരും മന്ത്രിമാരും കത്തെഴുതുന്നത് പാര്‍ട്ടിയോട് ആലോചിച്ചല്ല. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബിക്കെതിരേയുള്ള നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് ശ്രമം. ഇതിന് ഇ.ഡിയെ ഉപയോഗിക്കുകയാണ്. ഇ.ഡിയെ ഉപയോഗിച്ചാണ് പല സംസ്ഥാനങ്ങളിലും ബി.ജെ.പി. ഭരണം അട്ടിമറിച്ചത്. അത് കേരളത്തിലും പയറ്റാനാണ് ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഐസക്കിന് ഒന്നും സംഭവിക്കില്ലെന്നും കോടിയേരി പറഞ്ഞു.

കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലും ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. നിയമപരമായി എങ്ങനെ ഇടപെടുമെന്നതിനെ കുറിച്ച് വിദഗ്ധരുമായി ആലോചിക്കും. സ്വാതന്ത്രദിന പരിപാടിയുമായി ബന്ധപ്പെട്ട് ഓരോ ലോക്കലിലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ഇ.ഡിക്കെതിരേ ഇപ്പോഴെങ്കിലും കോണ്‍ഗ്രസ് നിലപാടെടുത്തതിനെ സ്വാഗതം ചെയ്യുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും അവരുടെ സര്‍ക്കാരുകള്‍ക്കെതിരേയുമാണ് ആദ്യം ഇ.ഡി. നടപടി തുടങ്ങിയത്. അന്നൊന്നും മിണ്ടാതിരുന്നു. ഇപ്പോള്‍ സോണിയാഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും ചോദ്യം ചെയ്യാന്‍ ഇ.ഡി. വിളിപ്പിച്ചതോടെയാണ് അവര്‍ ഞെട്ടിയുണര്‍ന്നതെന്നും കോടിയേരി പറഞ്ഞു.

Content Highlights: Kodiyeri on KT Jaleel

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented