കോഴിക്കോട്: തൊഴിലവസരം വര്‍ധിപ്പിക്കാന്‍ ഒരു നിര്‍ദേശവും മുന്നോട്ടുവെയ്ക്കാത്ത ബജറ്റ് യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുമെന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലെ വാഗ്ദാനം ബി.ജെ.പി സര്‍ക്കാര്‍ നിരാകരിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. 

കാര്‍ഷിക ഉത്പന്നങ്ങളുടെ വില തകര്‍ച്ചയുടെ ഭാഗമായി വിറങ്ങലിച്ചു നില്‍ക്കുന്ന കാര്‍ഷികമേഖലയെ രക്ഷിക്കാനുള്ള ഒരു നിര്‍ദേശവും കേന്ദ്ര ബജറ്റില്‍ ഇല്ല. കാര്‍ഷിക മേഖലയുടെ ഉത്തേജനത്തിന് വേണ്ടി പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ബജറ്റില്‍ തുക നീക്കിവെച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കേന്ദ്ര ബജറ്റിനെതിരെ കോടിയേരി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം