ചില മേയര്‍മാരുടെ ധാരണ നാട്ടില്‍ നടക്കുന്ന എല്ലാ പരിപാടിക്കും താന്‍ പോകണമെന്നാണ്- കോടിയേരി


ബീന ഫിലിപ്പ്, കോടിയേരി

തിരുവനന്തപുരം:ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചില മേയര്‍മാരുടെ ധാരണ നാട്ടില്‍ നടക്കുന്ന എല്ലാ പരിപാടികളിലും താന്‍ പങ്കെടുക്കണമെന്നാണ്. അതിന്റെ ഭാഗമായിട്ട് സംഭവിക്കുന്നതാണ് ഇതെന്നും കോടിയേരി പറഞ്ഞു.

ആരെങ്കിലും ഒന്ന് വിളിച്ചാല്‍ അപ്പോ അങ്ങോട്ട് പോകാമോ...പണ്ട് ഒരു സഖാവ് കൊല്ലത്ത് മാലയിടാന്‍ പോയിരുന്നു. ഞങ്ങള്‍ പിറ്റേ ദിവസം തന്നെ നടപടിയെടുത്തു. ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ല. അദ്ദേഹം ഇതിനേക്കാള്‍ വലിയ നേതാവായിരുന്നു. നല്ല ക്ലാസെടുക്കുന്ന ആളുമായിരുന്നു. അതുകൊണ്ട് കോഴിക്കോട് മേയറെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല' കോടിയേരി പറഞ്ഞു.

കോഴിക്കോട് മേയര്‍ ബാലഗോകുലം പരിപാടിക്ക് പങ്കെടുത്തത് തെറ്റാണെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. മേയറും അത് അംഗീകരിച്ചു. അവര്‍ തെറ്റ് തെറ്റ് അംഗീകരിച്ചതിനാല്‍ മറ്റു നടപടികളുടെ ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

Content Highlights: kodiyeri criticism kozhikode mayor beena philip-cpm


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented