കോടിയേരി ബാലകൃഷ്ണൻ | ഫോട്ടോ മാതൃഭൂമി
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തുടരും. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറിയാകുന്നത്. കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഒരുപോലെ സമ്മതനായ കോടിയേരി 'ജനകീയനായ' സെക്രട്ടറി എന്ന നിലയില്‍ അണികള്‍ക്കും പ്രിയങ്കരനാണ്. സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയന് അഞ്ചുതവണയും വി.എസ്. അച്യുതാനന്ദന് മൂന്നുതവണയും ഇരുന്നിട്ടുണ്ട്.
പുതുതായി എട്ട് പേരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. സെക്രട്ടറിയടക്കം 17 അംഗ സെക്രട്ടറിയേറ്റിനെയാണ് സിപിഎം സംസ്ഥാന സമിതി തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളായി ജോണ്‍ ബ്രിട്ടാസിനേയും ബിജു കണ്ടകൈയേയും തീരുമാനിച്ചു.
കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന് പനോളി, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം എന്നിവരും സംസ്ഥാന സമിതിയിലെ പുതുമുഖങ്ങളാകും.
ഇവര്‍ക്ക് പുറമെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ.എ. റഹീം, ജില്ല സെക്രട്ടറിമാരായ എ.വി റസല്‍, ഇ.എന്‍ സുരേഷ് ബാബു, സി.വി വര്‍ഗീസ് എന്നിവരും സംസ്ഥാന കമ്മിറ്റിയിലെത്തും. 89 അംഗ സമിതിയെയാണ് സംസ്ഥാന സമ്മേളനം തിരഞ്ഞെടുക്കുക.
സെക്രട്ടേറിയറ്റ് പുതിയ അംഗങ്ങള്‍
1. പി.എ.മുഹമ്മദ് റിയാസ്
2. പി.കെ.ബിജു
3. എം.സ്വരാജ്
4. സജി ചെറിയാന്
5. വി.എന്‍.വാസവന്
6. കെ.കെ. ജയചന്ദ്രന്
7. ആനാവൂര്‍ നാഗപ്പന്
8. പുത്തലത്ത് ദിനേശന്
സംസ്ഥാന സമിതിയിലെ പുതിയ അംഗങ്ങള്‍
1. എ.എ.റഹിം
2. ചിന്താജെറോം
3. എം.എം.വര്‍ഗീസ്
4. എ.വി.റസല്‍
5. ഇ.എന്‍.സുരേഷ്ബാബു
6. സി.വി.വര്‍ഗീസ്
7. പനോളി വല്സന്
8. രാജു എബ്രഹാം
9. കെ.അനില്‍കുമാര്‍
10. വി.ജോയ്
11. ഒ.ആര്.കേളു
12. കെ.കെ.ലതിക
13. കെ.എന്‍.ഗണഷ്
14. വി.പി.സാനു
15. കെ.എസ്.സലീഖ
16. പി.ശശി
മന്ത്രി ആര്.ബിന്ദു, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കിയവര്‍
1. വൈക്കം വിശ്വന്
2. കെ.പി.സഹദേവന്
3. പി.പി.വാസുദേവന്‍
4. ആര്.ഉണ്ണികൃഷ്ണപിള്ള
5. ജി.സുധാകരന്
6. കോലിയക്കോട് കൃഷ്ണന് നായര്‍
7. സി.പി.നാരായണന്
8. കെ.വി.രാമകൃഷ്ണന്
9. എം.ചന്ദ്രന്
10. ആനത്തലവട്ടം ആനന്ദന്
11. എം.എം.മണി
12. കെ.ജെ.തോമസ്
13. പി.കരുണാകരന്
14. ജെയിംസ് മാത്യു
Content Highlights: Kodiyeri Balakrishnan will continue as CPM state secretary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..