ബിനീഷിനെതിരായ കേസ് തന്നെ ലക്ഷ്യമിട്ട്, പ്രവര്‍ത്തനരംഗത്തുനിന്ന് മാറ്റിനിര്‍ത്തുക ലക്ഷ്യം- കോടിയേരി


കോടിയേരി ബാലകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ തന്നെ ലക്ഷ്യംവെച്ചുകൊണ്ടുളളതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. തനിക്കെതിരേ വ്യക്തിപരമായി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കഴിയാത്തതിനാല്‍ കുടുംബാംഗങ്ങള്‍ക്കെതിരേ ആരോപണമുന്നയിച്ച് പുകമുറ സൃഷ്ടിക്കുകയും അതുവഴി തെറ്റിദ്ധാരണ പരത്തുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

'ബിനീഷ് മയക്കുമരുന്ന് കേസില്‍ പ്രതിയാണെന്ന് പ്രചരിപ്പിച്ചു. നാര്‍ക്കോട്ടിക് സെല്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ബിനീഷ് പ്രതിയേയല്ല. കളളംപ്പണം വെളുപ്പിക്കലിന് കേസെടുത്ത് ജയിലില്‍ കിടത്തി ജാമ്യം നല്‍കാതെ ഇപ്പോള്‍ പീഡിപ്പിക്കുന്നു. ബോധപൂര്‍വം ഒരാളെ പീഡിപ്പിക്കണമെന്നോ ജയിലില്‍ കിടത്തണമെന്നോ കേന്ദ്ര ഏജന്‍സി തീരുമാനിച്ചാല്‍ ആരെ വേണമെങ്കിലും ഇങ്ങനെ ചെയ്യാന്‍ സാധിക്കും. അതിന്റെ ഭാഗമായി കേസുണ്ടാക്കി ജയിലില്‍ കിടത്തുന്ന അനുഭവമാണ് ഇത്. തുടര്‍ച്ചയായി ആരോപണമുന്നിച്ച് ഇവര്‍ എന്തോ കുറ്റം ചെയ്യുന്നവരാണെന്ന പുകമറ സമൂഹത്തില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. നിയമപരമായി കാര്യങ്ങള്‍ മുന്നോട്ടുപോകട്ടേ. മാനസികമായി തകര്‍ക്കുക, കുടുംബത്തെ തകര്‍ക്കുക, പ്രവര്‍ത്തനരംഗത്തുനിന്ന് മാറ്റിനിര്‍ത്തുക എന്നതാണ് അവരുടെ ലക്ഷ്യം', കോടിയേരി പറഞ്ഞു.

ബിനീഷും മയക്കുമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദുമായി ഹോട്ടല്‍ തുടങ്ങുന്നതിന് കരാര്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നുള്ള ബന്ധമാണെന്നും കോടിയേരി വിശദീകരിച്ചു. 'അനൂപിന് ഹോട്ടല്‍ ബിസിനസ് ആരംഭിക്കാന്‍ പണം കൊടുത്തതിന് വ്യക്തമായ കരാര്‍ ഉണ്ട്. അയാള്‍ തിരിച്ചുകൊടുക്കുമെന്ന് പറഞ്ഞാണ് പണം നല്‍കിയത്. എന്നാല്‍ അയാള്‍ പണം നല്‍കിയില്ല. ബാങ്ക് മുഖാന്തരമാണ് പണം കൈമാറിയത്. അയാള്‍ മറ്റൊരു കേസില്‍ പ്രതിയാണെന്നും ആ ബന്ധം അപകടമായെന്നും ഇപ്പോഴാണ് മനസ്സിലാകുന്നത്. കുട്ടികള്‍ക്ക് ഓരോരുത്തരുമായി എന്തൊക്കെ ബന്ധമാണെന്ന് നമുക്ക് നോക്കാന്‍ സാധ്യമല്ല. അനൂപുമായുളള ബന്ധം നേരത്തേ ശ്രദ്ധയില്‍ പെട്ടിട്ടില്ല, കോടിയേരി കൂട്ടിച്ചേര്‍ത്തു.

വിനോദിനിയുടെ കൈയ്യില്‍ അങ്ങനെ ഒരു ഫോണില്ല

വിനോദിനിയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു എന്ന് മാധ്യമങ്ങളില്‍ കണ്ടവാര്‍ത്തയല്ലാതെ ഇതു സംബന്ധിച്ച ഒരു വിവരവും വിനോദിനിക്ക് ഇതുവരെ കിട്ടിയില്ല. മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കിയത്. വിളിപ്പിച്ചെങ്കില്‍ വിനോദിനി അറിയേണ്ടതല്ലേ. ഈ സംഭവവുമായി ബന്ധപ്പെട്ട് എല്ലാ മാധ്യമങ്ങളും ഒരേപോലെ നല്‍കിയ വാര്‍ത്തയാണ് സന്തോഷ് ഈപ്പന്‍ നല്‍കിയെന്ന് പറയുന്ന ഫോണിന്റെ ഐഎംഇഐ നമ്പര്‍. ഈ നമ്പറിലുള്ള ഫോണ്‍ വിനോദിനി ഉപയോഗിച്ചിട്ടില്ല.

വിനോദിനി മാത്രമല്ല ഞങ്ങളുടെ കുടുബത്തിലെ ആരും ഈ നമ്പറിലുള്ള ഫോണ്‍ ഉപയോഗിക്കുന്നില്ല. ഈ ഫോണ്‍ തന്റെ കൈവശം ഉണ്ടെന്ന് സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു. കൂടാതെ വിനോദിനിയെ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സന്തോഷ് ഈപ്പന്‍ സ്വപ്നയ്ക്കും സ്വപ്ന കോണ്‍സുലേറ്റ് ജനറലിനും കൊടുത്തിട്ടുണ്ടാകാമെന്നായി അടുത്ത ആരോപണം. എന്നാല്‍ ഇവരെ ആരെയും ഞങ്ങള്‍ കണ്ടിട്ടില്ല. ഈ മൂന്ന് പേരുമായി യാതൊരു ബന്ധവുമില്ല.

ഇങ്ങനെയൊരു ഫോണ്‍ ഉണ്ടെങ്കില്‍ അതു കണ്ടുപിടിക്കാന്‍ നമ്മുടെ രാജ്യത്ത് സംവിധാനങ്ങള്‍ ഇല്ലേ. സന്തോഷ് ഈപ്പന്‍ പാരിതോഷികം നല്‍കി എന്നല്ലേ കഥ. അത് അദ്ദേഹത്തിന്റെ കൈയ്യില്‍ തന്നെയുണ്ടായാല്‍ ആ ഫോണ്‍ പിന്നെയെങ്ങനെ ഞങ്ങളുടെ കയ്യിലുണ്ടാകും, കോടിയേരി പറഞ്ഞു.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022

Most Commented