കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനാണ് ആര്‍എസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നത്- കോടിയേരി


കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു

തിരുവനന്തപുരം: പാലക്കാട് നടന്ന കൊലപാതകങ്ങള്‍ ആസൂത്രിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ചേര്‍ന്ന് നടത്തുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ഏത് നിയമം ഉപയോഗിച്ചും കലാപകാരികളെ അടിച്ചമര്‍ത്തണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വര്‍ഗീയപരമായ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. സംസ്ഥാനത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലുള്ളത്. ഭൂരിപക്ഷ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയെ ചൂണ്ടിക്കാണിച്ചും ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയെ ചൂണ്ടിക്കാണിച്ചും പരസ്പരം വളരാനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇരു മതവിഭാഗങ്ങളിലും ഭീതി പരത്തി നിങ്ങളുടെ രക്ഷകന്‍മാര്‍ ഞങ്ങളാണ് എന്ന് സ്ഥാപിക്കാന്‍ ഓരോരുത്തരും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ആലപ്പുഴയിലും രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് സമാനമായ സംഭവങ്ങളുണ്ടായി.

കൊലപാതകം നടത്താനും മണിക്കൂറുകള്‍ക്കകം തിരിച്ചടി നല്‍കാനും ക്രിമിനല്‍ സംഘത്തെ വളര്‍ത്തുന്ന നടപടികളാണ് ഇരു വിഭാഗവും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് നാടിന്റെ സമാധാന ജീവിതത്തെ ഇല്ലാതാക്കും. മതത്തിന്റെ പേര് പറഞ്ഞാണ് ഇരു വര്‍ഗീയ ശക്തികളും തങ്ങളുടെ പിന്നില്‍ ജനങ്ങളെ അണിനിരത്താന്‍ ശ്രമിക്കുന്നത്. മതത്തെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനുള്ള രാഷ്ട്രീയ നാടകങ്ങളാണ് ഇവര്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ യഥാര്‍ഥ മതവിശ്വാസികള്‍ ഇവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. ഇരു മതത്തിലെയും മഹാഭൂരിപക്ഷം ജനങ്ങള്‍ ഈ തീവ്രവാദ നിലപാടുകള്‍ക്കെതിരാണ്. ഇത്തരം കൊലപാതകങ്ങള്‍ക്കുമെതിരാണ്.

രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുന്ന പ്രവര്‍ത്തനങ്ങളാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും ഹനിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംഘപരിവാറിന്റേത്. ഈ വിഷയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്കകള്‍ രൂപപ്പെടുത്തി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് എസ്.ഡി.പി.ഐ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള പരിശ്രമം ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. വര്‍ഗീയതയെ നിരാകരിച്ച് മതനിരപേക്ഷത വളര്‍ത്തിക്കൊണ്ടുവരണം. ഇത് മാത്രമാണ് ഇതിനെ നേരിടാനുള്ള പ്രതിവിധി. കലാപകാരികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം. ആര്‍.എസ്.എസും എസ്.ഡി.പി.ഐയും സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണിപ്പോള്‍. സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളില്‍ ഇവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതും കാണാം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്നതാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ആലപ്പുഴ സംഭവത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമം പോലീസ് ഇല്ലാതാക്കിയതാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Content Highlights: palakkad murders kodiyeri balakrishnan CPIM

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented