മോഹം അധ്യാപകനാകാന്‍; എത്തിയത് രാഷ്ട്രീയത്തില്‍


അനീഷ് പാതിരിയാട്

കോടിയേരി ബാലകൃഷ്ണൻ| Photo: Mathrubhumi

തലശ്ശേരി: പഠിക്കുമ്പോള്‍ വലിയ ആഗ്രഹമൊന്നുമുണ്ടായിരുന്നില്ല. എസ്.എസ്.എല്‍.സി. വരെ പഠിച്ച് അധ്യാപകനാകാനായിരുന്നു ആഗ്രഹം. സംസ്ഥാന ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരിയിലെ ഓണിയന്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികളുമായി നടത്തിയ മുഖാമുഖത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതാണിത്. ആറുമുതല്‍ പത്തുവരെ പഠിച്ചത് കോടിയേരി ഓണിയന്‍ ഹൈസ്‌കൂളിലാണ്.

അഞ്ചുവര്‍ഷം ഓടിനടന്ന സ്‌കൂള്‍കാലഘട്ടം അവിസ്മരണീയ കാലഘട്ടമാണെന്ന് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം അനുസ്മരിച്ചു. എട്ടില്‍ ചേര്‍ന്നപ്പോഴാണ് വിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തകനായത്. വിദ്യാര്‍ഥിസംഘടനാ സമ്മേളനത്തില്‍ ഇ.എം.എസിനെ പരിചയപ്പെട്ടത് വഴിത്തിരിവായി. ഇ.എം.എസ്. അന്ന് മുഖ്യമന്ത്രിയായിരുന്നു. സമ്മേളനത്തിലെ ഏറ്റവും ചെറിയ വിദ്യാര്‍ഥിയായിരുന്നു കോടിയേരി. മുഖ്യമന്ത്രിയെ കണ്ടത് രാഷ്ട്രീയപ്രവര്‍ത്തനത്തോട് ആഭിമുഖ്യം തുടങ്ങാന്‍ കാരണമായി. പഠിക്കുമ്പോള്‍ പ്രസംഗം എഴുതിനല്‍കിയത് ശങ്കരന്‍ മാഷാണ്. മത്സരമുണ്ടായാല്‍ മാഷോട് പറയും. വിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തകനായത് പഠിക്കാന്‍ പ്രചോദനമായി. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ എസ്.എസ്.എല്‍.സി.ക്കുശേഷം വിദ്യാഭ്യാസമുണ്ടാകുമായിരുന്നില്ല. പഠിക്കുമ്പോള്‍ വിനോദത്തിന് അധികം സമയം കിട്ടിയില്ല. വായനയും സിനിമയുമായിരുന്നു ഇഷ്ടം. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂളിലാണ് അഞ്ചുവരെ പഠിച്ചത്. മാഹി കോളേജ് യൂണിയന്റെ ആദ്യത്തെ ചെയര്‍മാനായിരുന്നു.കോടിയേരി

കാഞ്ഞങ്ങാട്ട് നടന്ന വിദ്യാര്‍ഥിസംഘടനാ സമ്മേളനത്തിലാണ് പേരിനൊപ്പം കോടിയേരി ചേര്‍ന്നത്. സ്‌കൂള്‍രേഖകളില്‍ എം. ബാലകൃഷ്ണനാണ്. മൂഴിക്കരയിലെ ബാലനാണ് സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ എന്നെഴുതി നല്‍കിയത്. പേര് വിളിച്ചപ്പോള്‍ അന്ന് അവിടെ പ്രസംഗിച്ചു. പേരെഴുതി നല്‍കിയ ബാലന്‍ രാഷ്ട്രീയത്തിലില്ല. ആഭ്യന്തരമന്ത്രിസ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല. പാര്‍ട്ടിയും ജനങ്ങളും ഏല്‍പ്പിച്ചതാണ്. പോലീസിനെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ചത് ജനങ്ങളാണ്. മൂന്നാംമുറ സ്റ്റേഷനില്‍ നടത്തരുത്. മൂന്നാംമുറയ്ക്ക് വിധേയനായ കാര്യം അദ്ദേഹം അനുസ്മരിച്ചു.

പണ്ട് പറഞ്ഞതുപോലെ ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല. മന്ത്രിസ്ഥാനം എല്ലാകാലത്തും നില്‍ക്കുന്ന ഏര്‍പ്പാടല്ല. അഞ്ചുവര്‍ഷത്തിനിടയിലുള്ള കാലമാണ്. രാഷ്ട്രീയം കച്ചവടമല്ല. കച്ചവടമാക്കാന്‍ ശ്രമിക്കുന്നവര്‍ വിജയിക്കില്ല. പഠിക്കുക, നല്ല പൗരനാവുക, നല്ല സമൂഹം വളര്‍ത്തിയെടുക്കാന്‍ പ്രവര്‍ത്തിക്കുക ഇതാണ് അന്ന് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഉപദേശം.

ബീഡിത്തൊഴിലാളികളുമായി അടുത്ത ബന്ധം

വിദ്യാര്‍ഥിയായിരുന്ന കാലത്തും ശേഷവും കോടിയേരിയിലെ ബീഡിത്തൊഴിലാളികളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. തൊഴിലാളികള്‍ക്ക് പത്രം വായിച്ചുകൊടുത്തു. സ്ഥിരവരുമാനമില്ലാത്ത സമയത്ത് ബസിനും തീവണ്ടിക്കുമൊക്കെ പോകാന്‍ തുക നല്‍കിയത് തൊഴിലാളികളാണ്. തൊഴിലാളിസ്‌നേഹം അദ്ദേഹം അന്ത്യം വരെ കാത്തുസൂക്ഷിച്ചു. ഒരു തവണ കണ്ട ആളിനെ പിന്നീട് കണ്ടാല്‍ എത്ര വലിയ സദസ്സിലും അങ്ങോട്ട് ചെന്ന് സൗഹൃദം പുതുക്കുക കോടിയേരിയുടെ രീതിയാണ്. മന്ത്രിയായിരുന്നപ്പോഴും സി.പി.എമ്മിന്റെ സമുന്നത പദവികളിലെത്തിയപ്പോഴും അതിന് മാറ്റമുണ്ടായില്ല. ''ഏത് പ്രതിസന്ധിയിലും പ്രസന്നവദനനായിരിക്കുന്നത് മനോധൈര്യം കൊണ്ടാണ്. രാഷ്ട്രീയജീവിതത്തില്‍ ദുഷ്പ്രചരണം കേള്‍ക്കുമ്പോള്‍ വിഷമം വന്നു. അപ്പോഴും പതറാതെ നിന്നതായി'' അദ്ദേഹം പറഞ്ഞു.

തലശ്ശേരിയില്‍ പരിചയമുള്ളവരെ കണ്ടാല്‍ വാഹനം നിര്‍ത്തി പരിചയം പുതുക്കുന്ന കോടിയേരി. പറയുന്നതെല്ലാം കേട്ടിരിക്കുന്ന കോടിയേരി. കോടിയേരിക്ക് വിശേഷണങ്ങള്‍ ഏറെയാണ്. അവയില്‍ പലതും കോടിയേരിക്ക് മാത്രമുള്ളവയാണ്. ഇടപെടലുകളിലെ ജനകീയത.

Content Highlights: kodiyeri balakrishnan passes away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented