കോടിയേരി - ദ ക്രൈസിസ് മാനേജര്‍ 


സാധാരണഗതിയില്‍ സിപിഎം നേതാക്കള്‍ക്കു മേല്‍ ആരോപിക്കപ്പെടുന്ന ഗൗരവമോ ധാര്‍ഷ്ട്യമോ കോടിയേരിയില്‍ ഒരുകാലത്തും പ്രകടമായിരുന്നില്ല. മാത്രമല്ല, ചാട്ടുളിപോലെ തുളച്ചുകയറുന്ന അസാധാരണ പ്രസംഗപാടവമോ കടുംവെട്ട് നയമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ വഴി. പകരം സമവായമായിരുന്നു.

കോടിയേരി ബാലകൃഷ്ണൻ | Photo - Mathrubhumi archives

ധാര്‍ഷ്ട്യങ്ങളില്ലാത്ത, പ്രായോഗികവാദിയും സമര്‍ഥനുമായ രാഷ്ട്രീയക്കാരന്‍. പ്രതിസന്ധികളെ, അത് രാഷ്ട്രീയപരമാണെങ്കിലും വ്യക്തിപരമാണെങ്കിലും കയ്യടക്കത്തോടെയുള്ള കൈകാര്യംചെയ്യല്‍. പിണറായി വിജയനു ശേഷം ഒരു പക്ഷേ കേരള മുഖ്യമന്ത്രിപദത്തിലേക്കു പോലും എത്തിച്ചേരുമായിരുന്ന സി.പി.എമ്മിന്റെ കരുത്തന്‍. കോടിയേരി ബാലകൃഷ്ണന്‍ എന്ന വ്യക്തിയും നേതാവും കേരള രാഷ്ട്രീയത്തില്‍ അടയാളങ്ങള്‍ സൃഷ്ടിക്കുന്നത് ഇക്കാരണങ്ങള്‍ കൊണ്ടുകൂടിയാണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സജീവരാഷ്ട്രീയത്തിലെത്തിയ കോടിയേരി, പിന്നീട് പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളിലും പാര്‍ലമെന്ററിപദങ്ങളിലും എത്തിച്ചേര്‍ന്നു.

വൈദഗ്ധ്യമുള്ള ക്രൈസിസ് മാനേജര്‍ ആയിരുന്നു കോടിയേരി. സംസ്ഥാന സെക്രട്ടറിസ്ഥാനം വഹിച്ചിരുന്ന സമയത്ത്, പാര്‍ട്ടിയ്ക്കുള്ളിലും മുന്നണിയിലുമുണ്ടായ തര്‍ക്കങ്ങളും അസ്വസ്ഥതകളും പരിഹരിക്കാന്‍ അദ്ദേഹത്തിനായി. രാഷ്ട്രീയത്തിന്റെ കരുവറിഞ്ഞുള്ള കളിയില്‍ നഷ്ടംവരുത്താതെ ജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 2021-ല്‍ ഭരണത്തുടര്‍ച്ച എന്ന ചരിത്രനേട്ടം കൈവരിക്കാന്‍ സി.പി.എമ്മിനെ പ്രാപ്തമാക്കുന്നതില്‍ കോടിയേരി വഹിച്ച പങ്ക് ചെറുതല്ല. മുന്നണിനവിപുലീകരണമാകട്ടേ ഒപ്പം നിന്നവര്‍ കലാപക്കൊടി വീശാനായട്ടേ, അപ്പോഴെല്ലാം ഇടപെടാനും പരാതികള്‍ പരിഹരിക്കാനും കോടിയേരിക്ക് കഴിഞ്ഞു.തലശ്ശേരി മണ്ഡലത്തില്‍നിന്ന് 1982, 1987, 2001, 2006, 2011 എന്നിങ്ങനെ അഞ്ചുവട്ടം നിയമസഭയിലെത്തിയിട്ടുണ്ട് കോടിയേരി. 2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിയായി. ആദ്യമായി മന്ത്രിയായപ്പോള്‍ ആഭ്യന്തരം-ടൂറിസം വകുപ്പുകളായിരുന്നു കോടിയേരിക്ക് ലഭിച്ചത്. മുഖ്യമന്ത്രിയായ വി.എസിന് ആഭ്യന്തരം നല്‍കാതിരിക്കുകയും പകരം കോടിയേരിക്ക് നല്‍കുകയും ചെയ്തതിന് പിന്നിലെ ചേതോവികാരം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പിണറായി പക്ഷക്കാരനായ കോടിയേരി പക്ഷേ, പ്രകടമായ തലത്തില്‍ വി.എസിനെതിരേ ചാടിവീണിട്ടില്ല, ആക്രമിച്ചിട്ടില്ല.

സാധാരണഗതിയില്‍ സിപിഎം നേതാക്കള്‍ക്കു മേല്‍ ആരോപിക്കപ്പെടുന്ന ഗൗരവമോ ധാര്‍ഷ്ട്യമോ കോടിയേരിയില്‍ ഒരുകാലത്തും പ്രകടമായിരുന്നില്ല. മാത്രമല്ല, ചാട്ടുളിപോലെ തുളച്ചുകയറുന്ന അസാധാരണ പ്രസംഗപാടവമോ കടുംവെട്ട് നയമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ വഴി. പകരം സമവായമായിരുന്നു. പ്രതിപക്ഷത്തും സൗഹൃദങ്ങളുണ്ടായിരുന്നു കോടിയേരിക്ക്. ഒരുപക്ഷേ പ്രതിപക്ഷത്ത് ഏറ്റവും കൂടുതല്‍ സൗഹൃദങ്ങളുള്ള സി.പി.എം. നേതാവ് കോടിയേരി ആണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാകില്ല. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നില്ല കോടിയേരിയുടെ ജനനം. തന്റെ അച്ഛനോ അമ്മയോ ആരും കമ്യൂണിസ്റ്റ് താല്‍പര്യമുള്ളവരായിരുന്നില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നാടിന്റെ പശ്ചാത്തലവും സ്‌കൂളിന്റെ അന്തരീക്ഷവുമാണ് തന്നെ വിദ്യാര്‍ഥി പ്രവര്‍ത്തകനായി മാറ്റിയതെന്നും അന്ന് കോടിയേരി സാക്ഷ്യപ്പെടുത്തിയിരുന്നു.

2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ചില പ്രശ്‌നങ്ങളും അസ്വാരസ്യങ്ങളും പാര്‍ട്ടിയെയും മുന്നണിയെയും വലച്ചപ്പോഴും സമവായ സമവാക്യവുമായി കോടിയേരിയുണ്ടായിരുന്നു. എത്ര വിഷമം പിടിച്ച രാഷ്ട്രീയപ്രശ്നത്തെയും സമവാക്യങ്ങളിലൂടെ അഴിച്ചെടുക്കുന്ന കോടിയേരിയുടെ പ്രാവീണ്യം കേരളം ഒടുവില്‍ കണ്ടത് അപ്പോഴായിരുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിന് നീക്കിവെച്ച കുറ്റ്യാടി സീറ്റ് പ്രചാരണം തുടങ്ങിയ ശേഷം സ്ഥാനാര്‍ഥിയെ മാറ്റി സി.പി.എം. സ്ഥാനാര്‍ഥിയെ കൊണ്ടുവന്നതിലും കോടിയേരിയുടെ സമയോചിത ഇടപെടലുണ്ടായിരുന്നു. റാന്നിയില്‍, രാജു ഏബ്രഹാമിനെ മാറ്റി പ്രമോദ് നാരായണനെ കൊണ്ടുവന്നതിലും വിജയിപ്പിച്ചതിലും ഉണ്ടായിരുന്നു ആ കോടിയേരി ഇടപെടല്‍.

പാര്‍ട്ടി ഏല്‍പിച്ച ഓരോ ഉത്തരവാദിത്വവും അസാമാന്യമായ ഭംഗിയോടെ നിര്‍വഹിച്ചാണ് കോടിയേരിയുടെ മടക്കം. പാര്‍ട്ടിക്ക് അതീതനാകാതെ നീങ്ങിയ നേതാവ്...

Content Highlights: Kodiyeri Balakrishnan Obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented