തിരുവനന്തപുരം:  ആര് നിയമം ലംഘിച്ചാലും നടപടിയുണ്ടാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരോടും വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതിയില്‍നിന്ന് മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

വിഷയത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ എല്‍ ഡി എഫ് യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്. മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം എന്തായാലും അത് എല്ലാവരും അംഗീകരിച്ചേ മതിയാകൂ. അത് എന്‍ സി പിയും അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 

content highlights: kodiyeri balakrishnan, thomas chandyb land encroachment, pinarayi vijayan