കണ്ണൂരിലേത് സ്വാഭാവിക പ്രതികരണം; തല്ലാനുള്ള സാഹചര്യം യുഡിഎഫും ബിജെപിയും ഉണ്ടാക്കരുത് - കോടിയേരി


ജോസഫ് സി മാത്യു ആരാണ് ? അദ്ദേഹത്തെ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് കെ-റെയില്‍ ആണെന്നും കോടിയേരി

Kodiyeri Balakrishnan | Photo: Ridhin Dammu

കണ്ണൂര്‍: കെ-റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായ സംഭവങ്ങള്‍ സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കല്ലുകള്‍ പിഴുതുമാറ്റാന്‍ രാഷ്ട്രീയമായി തീരുമാനിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തിറങ്ങിയതാണ്. സ്വാഭാവികമായി അതിന്റെ പ്രത്യാഘാതമുണ്ടാവും. തല്ല് ഒന്നിനും പരിഹാരമല്ല. പക്ഷെ തല്ലാനുള്ള സാഹചര്യം യുഡിഎഫും ബിജെപിയും ഉണ്ടാക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദത്തിന് ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് സിപിഎമ്മല്ല കെ-റെയില്‍ ആണ്. ജോസഫ് സി മാത്യു ആരാണ് ? അദ്ദേഹത്തെ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് കെ-റെയില്‍ ആണെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി വ്യക്തമാക്കി.

അതേസമയം കണ്ണൂരില്‍ കെ-റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരേ സിപിഎം അക്രമം നടത്തിയിട്ടില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രതികരിച്ചു. കെ-റെയില്‍ പദ്ധതിക്കെതിരായ സമരം മൊബൈല്‍ സമരമാണ്. കോണ്‍ഗ്രസുകാരും ബിജെപിയും മൊബൈല്‍ സമരക്കാരാണ്. അതിന് ജനപിന്തുണയില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ മുന്നിട്ടിറങ്ങുകയാണ്. സമരക്കാര്‍ പിഴുതെറിയുന്ന കല്ലുകള്‍ സ്ഥലം ഉടമകള്‍ തന്നെ സ്ഥാപിക്കുകയാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

കണ്ണൂരില്‍ സില്‍വര്‍ലൈന്‍ സര്‍വേക്കല്ല് സ്ഥാപിക്കാനെത്തിയവരെ എടക്കാട്ട് പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. പിന്നാലെ സ്ഥലത്ത് ഒരുസംഘം സി.പി.എം. പ്രവര്‍ത്തകരെത്തി പ്രതിഷേധക്കാര്‍ക്കുനേരേ തിരിഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. എടക്കാട് ഒ.കെ.യു.പി. സ്‌കൂളിന് സമീപമാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. ഇതുസംബന്ധിച്ചായിരുന്നു നേതാക്കളുടെ പ്രതികരണം.

Content Highlights: Kodiyeri Balakrishnan on K-Rail protest in Kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented