തലസ്ഥാനത്ത് പൊതുദര്‍ശനമുണ്ടായില്ല; കോടിയേരി തുടങ്ങിവെച്ച ഓഫീസിന് കോടിയേരിയുടെ പേര് നൽകുമോ?


സ്വന്തം ലേഖിക

മൺമറഞ്ഞുപോയ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയുടെ പേരിലാണ് ഇപ്പോഴത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിനുള്ളത്. കമ്മ്യൂണിസ്റ്റ് നേതാക്കളിൽ മരണ ശേഷം പാർട്ടി ഇത്രയും പ്രധാന്യം നൽകിയവരും ഏറെ കുറവാണ്. നിലവിലെ സംസ്ഥാന കമ്മിറ്റി ഓഫിസ് എ.കെ.ജിയുടെ പേരിലുള്ള പഠനഗവേഷണകേന്ദ്രമാക്കുമെന്നാണ് പുതിയ ഓഫീസിന്റെ പണി തുടങ്ങിയ ഘട്ടത്തിൽ പാർട്ടി തന്നെ അറിയിച്ചിട്ടുള്ളത്.

കോടിയേരി ബാലകൃഷ്ണൻ, എകെജി സെന്റർ | Photo: മാതൃഭൂമി

സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിൽ വെക്കാത്തതിൽ വലിയ വിമർശനമാണ് പാർട്ടിയിലെ ഒരു വിഭാ​ഗം ഉയർത്തുന്നത്. കോടിയേരി മരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ഇതേചൊല്ലിയുളള പരാതികൾ പാർട്ടിക്കുള്ളിലും അണികൾക്കിടയിലും കെട്ടടങ്ങിയിട്ടില്ല. അണികൾക്കെല്ലാം ഒരുപോലെ പ്രിയപ്പെട്ട നേതാവിന് അർഹിക്കപ്പെട്ട ആദരവ് പാർട്ടി നൽകിയില്ലെന്നതാണ് ഉയരുന്ന വിമർശനങ്ങളിൽ പ്രധാനം.

അനാരോ​ഗ്യം കാരണം പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്ന നേതാവാണ് കോടിയേരി എന്നിരിക്കെ അദ്ദേഹം മരിച്ച ശേഷം പാർട്ടി ദുഃഖാചരണം നടത്താത്തതിലും പാർട്ടി പരിപാടികളിൽ മാറ്റം വരുത്താത്തതിലും വിമർശനങ്ങൾ ഉണ്ട്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്ന് മൃതദേഹം എയര്‍ ആംബുലന്‍സില്‍ കണ്ണൂരേക്ക് കൊണ്ടുപോകുന്നതിന് പകരം തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം കണ്ണൂരേക്ക് കൊണ്ടുപോകാമായിരുന്നില്ലേ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്‌.പാർട്ടി സെക്രട്ടറിയായും മന്ത്രിയായും എല്ലാം വർഷങ്ങൾ ജീവിച്ച തിരുവനന്തപുരം ജില്ലയിലാണ് മരിക്കുന്നതിന്റെ ഏതാനും ആഴ്ചകൾ മുമ്പ് പോലും കോടിയേരി ഉണ്ടായിരുന്നത്. അതിനാൽ തന്നെ കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെക്കുമെന്നും വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും എന്നും തന്നെയായിരുന്നു അണികളും പാർട്ടി നേതാക്കളും കോടിയേരിയെ സ്നേഹിക്കുന്ന എല്ലാവരും കരുതിയിരുന്നതും.

ഒക്ടോബർ ഒന്നിന് കോടിയേരിയുടെ മരണത്തിന് പിന്നാലെ അന്ത്യോപചാരം അർപ്പിക്കാനുള്ള അവസരം കണ്ണൂരിൽ മാത്രം ആയിരിക്കുമെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ അറിയിപ്പ് വന്നു, ഇതോടെ ജാതി മത രാഷ്ട്രീയ ഭേദമന്യേ കണ്ണൂരിലേക്ക് ആളുകൾ ഒഴുകിയെത്തി. കേരള​ ​​ഗവർണറും പ്രതിപക്ഷ നേതാവും ഉൾപ്പടെയുള്ള പ്രമുഖരെല്ലാം കണ്ണൂരിലെ അഴീക്കോടൻ സ്മാരക മന്ദിരത്തിലും തലശ്ശേരി ടൗൺഹാളിലും എത്തിയാണ് ആദരാജ്ഞലികൾ അർപ്പിച്ചത്. വിമർശനം ഉയർത്തുന്നവരെല്ലാം ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

മൃതദേഹം ചെന്നൈയിൽ നിന്ന് തിരുവന്തപുരത്ത് എത്തിച്ച് ഏതാനും മണിക്കൂറുകൾ എങ്കിലും പൊതുദർശനത്തിന് വെച്ചിരുന്നെങ്കിൽ ഇനിയും ഏറെ പേർക്ക് കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാനാവുമായിരുന്നു എന്നും വിമർശനം ഉയർത്തുന്നവർ പറയുന്നത്. ദിവസം ഇത്രയും കഴിഞ്ഞിട്ടും വിമർശനം കെട്ടടങ്ങാതായപ്പോഴാണ് കോടിയേരി ബാലകൃഷന് അർഹിക്കുന്ന ആദരവോടെയാണ് അന്ത്യയാത്ര നൽകിയതെന്ന് കാണിച്ചുകൊണ്ട് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് കുറിപ്പിറക്കിയത്.

ദീർഘനാളത്തെ രോ​ഗാവസ്ഥ കോടിയേരിയുടെ ശരീരത്തെ ഏറെ ബാധിച്ചിരുന്നുവെന്നും മരണശേഷവും ദീർഘമായ യാത്ര ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെന്നും പ്രസ്ഥാവനയിലുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങുകൾ കണ്ണൂരിൽ മാത്രമായി ചുരുക്കിയതെന്നും സി.പി.എം. പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. പക്ഷെ കുറിപ്പ് ഇറങ്ങി നാല്‌ ദിവസം കഴിഞ്ഞിട്ടും കോടിയേരിയോട് കാണിച്ചത് അനാദരവല്ലേ എന്ന ചർച്ച താഴേ തട്ടിൽ ഇപ്പോഴും സജീവമാണ്. അനുശോചന പ്രസം​ഗത്തിൽ കണ്ഠമിടറിയ മുഖ്യമന്ത്രി തൊട്ടടുത്ത മണിക്കൂറിൽ സകുടുംബം വിദേശത്തേക്ക് പോയത് സമൂഹമാധ്യമങ്ങളിലും ചർച്ചയാണ്. പാർട്ടിക്ക് കരുത്ത് പകർന്ന നേതാവിന് അർഹിക്കുന്ന രീതിയിലുള്ള ഒരു സ്മാരകം എങ്കിലും ഉണ്ടാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത്രയും വിമർശനങ്ങൾ പൊതുദർശനത്തെ ചൊല്ലി ഉണ്ടായതിനാൽ തന്നെ ഇക്കാര്യത്തിൽ ഉചിതമായ ഒരു തീരുമാനം എടുക്കലും പാർട്ടിക്ക് അത്ര എളുപ്പമല്ല.

പാർട്ടിക്ക് കെട്ടുറപ്പുണ്ടാക്കിയ നേതാവിന്റെ പേര് നൽകുമോ പുതിയ സംസ്ഥാനകമ്മിറ്റി ഓഫീസിന്?

പി.ബി അംഗമായും സംസ്ഥാന സെക്രട്ടറിയായും കോടിയേരി ചെയ്ത സംഭാവനകൾ യാതൊരു തർക്കവുമില്ലാതെ എല്ലാവരും അം​ഗീകരിക്കുന്നതാണ്. മൂന്ന് ടേം പാർട്ടി സെക്രട്ടറിയും ഏറെക്കാലം പോളിറ്റ് ബ്യൂറോ അം​ഗവുമായിരുന്ന കോടിയേരിയാണ് കേരളത്തിൽ ഭരണത്തുടർച്ച നേടുന്ന ആദ്യ പാർട്ടി എന്ന നിലയിലേക്ക് സി.പി.എമ്മിനെ എത്തിക്കാൻ പിണറായിക്കൊപ്പം നിന്നത്. പിണറായിയെ മുൻനിർത്തിയുള്ള പ്രചാരണ പരിപാടികൾ ഉൾപ്പടെ എല്ലാത്തിനും ചുക്കാൻ പിടിച്ചത് കോടിയേരിയായിരുന്നു. പിണറായിയുടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള രണ്ടാം വരവ് വിവാദങ്ങളിൽ ഇടം പിടിച്ചപ്പോൾ പാർട്ടിയുടെ തീരുമാനമാക്കി എല്ലാം കെട്ടടക്കിയതും പാർട്ടിയിൽ വിഭാ​ഗീയത കത്തിപ്പടർന്ന കാലത്ത് എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് പാർട്ടിയെ ശക്തിപ്പെടുത്തിയതും കോടിയേരി തന്നെയാണ്. അങ്ങനെയൊരു നേതാവിന് സ്മാരകം പണിയുകയാണെങ്കിൽ അത് ജന്മനാട്ടിൽമാത്രം പോര ഏറെക്കാലം അ​ദ്ദേഹത്തിന്റെ കർമ മണ്ഡലമായ തിരുവനന്തപുരത്തും വേണമെന്നതാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ ഉയരുന്ന ആവശ്യം.

മൺമറഞ്ഞുപോയ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയുടെ പേരിലാണ് ഇപ്പോഴത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിനുള്ളത്. കമ്മ്യൂണിസ്റ്റ് നേതാക്കളിൽ മരണ ശേഷം പാർട്ടി ഇത്രയും പ്രധാന്യം നൽകിയവരും ഏറെ കുറവാണ്. നിലവിലെ സംസ്ഥാന കമ്മിറ്റി ഓഫിസ് എ.കെ.ജിയുടെ പേരിലുള്ള പഠനഗവേഷണകേന്ദ്രമാക്കുമെന്നാണ് പുതിയ ഓഫീസിന്റെ പണി തുടങ്ങിയ ഘട്ടത്തിൽ പാർട്ടി തന്നെ അറിയിച്ചിട്ടുള്ളത്. അങ്ങനെയാണെങ്കിൽ പുതിയ ഓഫീസിന് കോടിയേരിയുടെ പേര് നൽകുമെന്നാണ് ഇപ്പോൾ ഉള്ള പ്രതീക്ഷ, ഇക്കാര്യം നേതാക്കളിൽ പലരും ആ​ഗ്രഹിക്കുന്നുണ്ട്. പക്ഷെ സി.പി.എം. പോലെ ഉറച്ച കീഴ്വഴ്ക്കങ്ങളുള്ള പാർട്ടി ഇക്കാര്യത്തിൽ എന്ത് തീരുമാനം എടുക്കുമെന്നാണ് ഇപ്പോഴുള്ള ചോദ്യം. കോടിയേരി തുടങ്ങി വെച്ച ഓഫീസിന് കോടിയേരിയുടെ പേര് നൽകുമോ എന്ന ചോദ്യത്തിന് കെട്ടിട നിർമാണം പൂർത്തിയാകാൻ ഇനിയും രണ്ട് വർഷത്തോളം സമയം എടുക്കുമെന്നും ആ സമയത്ത് ഉചിതമായ പേര് നൽകുമെന്നുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ നൽകുന്ന വിശദീകരണം.

Content Highlights: kodiyeri balakrishnan monument discussion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented