തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്റെ ഫെയ്‌സ്ബുക്കിലുടെയാണ് കോടിയേരി ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ബെംഗളൂരു കോടതിയുടെ വിധി സോളാര്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഈ വിധിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുരുവിളയെ വഞ്ചിച്ചുവെന്ന് കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നിഷേധിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. പരാതി കൊടുത്ത കുരുവിളയെ ജയിലിലടച്ച ഉമ്മന്‍ചാണ്ടി കുരുവിളയെ അധികാരം ഉപയോഗിച്ച് വേട്ടിയാടിയെന്നും കോടിയേരി കുറിച്ചു. 

കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Kodiyeri_FB