ആരോഗ്യപ്രശ്‌നങ്ങള്‍; കോടിയേരി സി.പി.എം. സംസ്ഥാന സെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കും


ബി. ബാലഗോപാല്‍, ആര്‍. ശ്രീജിത്ത്| മാതൃഭൂമി ന്യൂസ്

കോടിയേരി ബാലകൃഷ്ണൻ | Photo - Mathrubhumi archives

ന്യൂഡല്‍ഹി, തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായി സി.പി.എം. കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി.

നാളെ (ഞായറാഴ്ച) തിരുവനന്തപുരത്ത് ചേരുന്ന അവെയ്‌ലബിള്‍ പി.ബി. യോഗം വിഷയം ചര്‍ച്ച ചെയ്യും. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉള്‍പ്പെടെ തിരുവനന്തപുരത്തുള്ള പി.ബി. അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും.

കോടിയേരി ബാലകൃഷ്ണന് അവധി നല്‍കി താല്‍ക്കാലിക സെക്രട്ടറി വേണമോ അതോ സ്ഥിരം സംവിധാനം വേണമോ എന്ന കാര്യത്തില്‍ ഞായറാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. സ്ഥാനമൊഴിയാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചതിനാല്‍ എന്ത് നടപടികളാണ് തുടര്‍ന്ന് സ്വീകരിക്കേണ്ടത് എന്നാവും നാളെ ചേരുന്ന യോഗം ചര്‍ച്ച ചെയ്യുക.

കോടിയേരി ബാലകൃഷ്ണന് അവധി നല്‍കി താല്‍ക്കാലിക സെക്രട്ടറി വേണമോ അതോ സ്ഥിരം സംവിധാനം വേണമോ എന്ന കാര്യത്തില്‍ ഞായറാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. നാളെ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റും തൊട്ടടുത്ത ദിവസങ്ങളില്‍ സംസ്ഥാന സമിതിയും ചേരുന്നുണ്ട്.

കോടിയേരിക്ക് അവധി നല്‍കി ആക്ടിങ് സെക്രട്ടറിയെ ചുമതല ഏല്‍പിക്കാണെങ്കില്‍ ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍, എ. വിജയരാഘവന്‍ എന്നിവരെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

Content Highlights: Kodiyeri balakrishnan likely to vacate from CPIM state secretary post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented