സഖാവ് കോടിയേരി മടങ്ങുന്നു; പയ്യാമ്പലത്തേക്ക് അന്ത്യയാത്ര, കാല്‍നടയായി അനുഗമിച്ച് മുഖ്യമന്ത്രി


image: mathrubhumi news screengrab

കണ്ണൂര്‍: ചുവപ്പന്‍ അഭിവാദ്യങ്ങളിലൂടെ സഖാവ് കോടിയേരി ബാലകൃഷ്ണന് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. കണ്ണൂരിലെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെ പൊതുദര്‍ശനത്തിനു ശേഷം കോടിയേരിയുടെ ഭൗതികദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയി.

സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിര്‍ന്ന സി.പി.എം. നേതാക്കളായ ജി. രാമകൃഷ്ണന്‍, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള എന്നിവര്‍ പയ്യാമ്പലത്ത് | Photo: CH Shaheer

കാല്‍നടയായാണ് വിലാപയാത്ര പയ്യാമ്പലത്തേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുതിര്‍ന്ന നേതാക്കളായ എം.എ. ബേബി, പി.കെ.ശ്രീമതി തുടങ്ങിയവരാണ് വിലാപയാത്രയുടെ മുന്‍നിരയിലുള്ളത്.



കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി, മരുമക്കള്‍, കൊച്ചുമക്കള്‍ എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയും മകള്‍ വീണയും| Photo: CH Shaheer

ആയിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഭിവാദ്യം നല്‍കാന്‍ അഴീക്കോടന്‍മന്ദിരത്തില്‍ എത്തിച്ചേര്‍ന്നത്. മൂന്നുമണിക്ക് പയ്യാമ്പലത്ത് പൂര്‍ണ ഔദ്യോഗികബഹുമതികളോടെയാണ് കോടിയേരിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. . മുതിര്‍ന്ന സി.പി.എം. നേതാക്കളായ ഇ.കെ. നായനാര്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരത്തോടു ചേര്‍ന്നാണ് ചിതയൊരുക്കുക.

പയ്യാമ്പലത്ത് ഒരുക്കിയ ചിത | ഫോട്ടോ: സി.എച്ച്. ഷഹീര്‍

അഴീക്കോടന്‍ മന്ദിരത്തില്‍നടന്ന പൊതുദര്‍ശനത്തില്‍, സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ബിജെപി നേതാവ് സി.കെ. പദ്മനാഭന്‍, ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി, വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ അടക്കമുള്ളവര്‍ റീത്ത് സമര്‍പ്പിച്ചിരുന്നു.

Content Highlights: kodiyeri balakrishnan funeral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented